Kerala

ഒളിമ്പിക്സ് മെഡല്‍ മലയാളികള്‍ക്കുള്ള ഓണ സമ്മാനം ; ശ്രീജേഷിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സ്വീക രിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. മലയാളികള്‍ക്കുള്ള ഓണ സമ്മാനമാ ണ് ഒളിമ്പിക്സില്‍ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ശ്രീജേഷ്

കൊച്ചി : ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് കേ രളത്തിന്റെ സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണ് ഒളിമ്പിക്സില്‍ ക രസ്ഥമാക്കിയ വെങ്കല മെഡലെന്ന് ശ്രീജേഷ് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരി ച്ചെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെഡല്‍ നേട്ടത്തിന് ശേഷം എത്രയും വേ ഗം വീട്ടിലെത്തണം എന്നത് മാത്രമായിരുന്നു ചിന്ത. തന്റെ വിജയം കേരളത്തിലെ ഹോക്കി താരങ്ങ ള്‍ക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്യോയോയിലെ കാലാവസ്ഥ തുടക്കത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് പൊരുത്ത പ്പെടാനായി. അടുത്ത ഒളിമ്പിക്സിന് ഇനിയും വര്‍ഷമുണ്ട്. അതുകൊണ്ടു തന്നെ ഒളിമ്പിക്സ് അല്ല ല ക്ഷ്യം. അടുത്ത വര്‍ഷം നടക്കാനുള്ള ഏഷ്യന്‍ ഗെയിംസിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെ ന്നും ശ്രീജേഷ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ശ്രീജേഷ് വിമാനത്താവളത്തില്‍ എത്തിയത്. ചരിത്ര നേട്ടം സ്വന്തമാക്കി തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കി യത്. കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ശ്രീജേഷിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, പി.വി ശ്രീനിജന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് എന്നിവരും സന്നിഹിതരായിരുന്നു. ശ്രീജേഷിന്റെ മാതാപിതാക്കളായ പി.വി രവീന്ദ്രന്‍, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ അനീഷ്യ, മകളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവരും അഭിമന നിമിഷങ്ങളില്‍ പങ്കാളികളായി.

അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ എന്നിവരും ശ്രീജേഷിനെ അ നുമോദിച്ചു. വിമാനത്താവളത്തിന് പുറത്ത് കായിക പ്രേമികളും കായിക താരങ്ങളും വിവിധ കായി ക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ ആവേശ്വോജ്ജല സ്വീകരണമാണ് നല്‍കിയത്. സംസ്ഥാ ന ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ജില്ലകളില്‍ നിന്നുമുള്ള ഹോക്കി താര ങ്ങള്‍ എന്നിവരും താരത്തിന് ഉജ്ജ്വല വരവേ ല്‍പ്പ് നല്‍കി. പിന്നീട് പൊലീസ് അകമ്പടിയോടെ സ ര്‍ക്കാര്‍ ഒരുക്കിയ തുറന്ന വാഹനത്തില്‍ കായികതാരം ജന്മനാടായ കിഴക്കമ്പലത്തേക്ക് യാത്രതി രിച്ചു.

വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. 1980നുശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ യുടെ ആദ്യ മെഡലാണിത്. ഗോള്‍പോസ്റ്റിന് കീഴില്‍ ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.