ദുബായ് : ദുബായുടെ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബായും ചേർന്ന് 2024ൽ 50 ലക്ഷത്തിലേറെ പേർക്കു യാത്രാ സൗകര്യമൊരുക്കി. ഇരു എയർലൈനുകളും കൈകോർത്തതോടെ യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 36% വർധനയാണുണ്ടായത്. പങ്കാളിത്ത സേവനം ഇരു എയർലൈനുകൾക്കും ഗുണകരമായെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ഫ്ലൈ ദുബായ് ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ‘സംയുക്ത സേവനത്തിലൂടെ യാത്രക്കാർക്കു കൂടുതൽ സർവീസുകളും മികച്ച യാത്രാനുഭവവും നൽകാനായി. സേവനം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്’– അദ്ദേഹം സൂചിപ്പിച്ചു.
2017 മുതൽ ഇതുവരെ ഇരു എയർലൈനുകളും ചേർന്ന് 2.2 കോടി പേർക്കു യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. 2017ൽ 29 നഗരങ്ങളിലേക്കായിരുന്നു സംയുക്ത സേവനം. ഇന്നു എമിറേറ്റ്സും ഫ്ലൈ ദുബായും ചേർന്ന് 100 രാജ്യങ്ങളിലെ 240 സെക്ടറുകളിലേക്കു സർവീസ് നടത്തുന്നുണ്ട്.എമിറേറ്റ്സ് യാത്രക്കാർക്കു ഫ്ലൈ ദുബായുടെ 132 സെക്ടറുകളിലെയും ഫ്ലൈ ദുബായ് യാത്രക്കാർക്ക് എമിറേറ്റ്സിന്റെ 142 സെക്ടറുകളിലെയും സേവനം ഉപയോഗപ്പെടുത്താമെന്നതും ആകർഷണമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.