Gulf

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനം, 25 ഫില്‍സ് തീരുവ ഈടാക്കും

പേപ്പര്‍ ബാഗ് ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ക്യാംപെയിന്‍ നടത്തും, 57 മൈക്രോമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഒഴിവാക്കും

ദുബായ് : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരോ ബാഗിനും 25 ഫില്‍സ് താരിഫ് ഈടാക്കുമെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന് സമ്പൂര്‍ണ നിരോധനം രണ്ടു വര്‍ഷത്തിനുള്ളില്‍ കൊണ്ടു വരുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

കടല്‍ത്തീരങ്ങളില്‍ ചത്തടിയുന്ന കടലാമകളില്‍ 86 ശതമാനവും പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നനിലയിലാണ് കണ്ടെത്തുന്നത്. ഒട്ടകങ്ങളില്‍ 50 ശതമാനത്തിന്റെ മരണ കാരണം പ്ലാസ്റ്റിക് അകത്തു ചെന്നതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് തീരുവ പിരിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ശതമാനം നിരോധനവും നടപ്പിലാക്കുമെന്നും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.