Breaking News

‘ഒരു മനുഷ്യനെ കൊന്നതിനെക്കാള്‍ ഭീകരമായിരുന്നു പിണറായിയുടെ കുലംകുത്തി പ്രസ്താവന’ ; കാലം ഒന്നും മായ്ക്കില്ലെന്ന് കെ കെ രമ

മരിച്ചുകിടക്കുന്ന മനുഷ്യനെ കുലംകുത്തി എന്ന് വിളിച്ച ആളാണ് പിണറായി വിജയന്‍. ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിക്കാനെങ്കിലും തയാറാകണമെന്ന് മുഖ്യ മന്ത്രി പറയുന്നതില്‍ വിരോധാഭാസമുണ്ടെന്നും രമ പറഞ്ഞു. 

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് ആ ശ്ചര്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ.കെ രമ എംഎല്‍എ. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ തനിക്ക് നേരെയാണെന്നത് മുഖ്യമന്ത്രി മ നസിലാക്കണമെന്നും കാലം ഒന്നും മായ്ക്കില്ലെന്നും  രമ പറഞ്ഞു.

സംഭവത്തെ അപലപിക്കേണ്ട. ഖേദം പ്രകടിപ്പിക്കേണ്ട. പക്ഷേ കൊന്ന ഒരു മനുഷ്യനെ നോക്കി, ജീവിച്ചി രിപ്പില്ലാത്ത ഒരു മനുഷ്യനെ കുലംകുത്തി കുലം കുത്തി തന്നെയാണെന്ന് ഒട്ടും ആര്‍ദ്രതയില്ലാതെ, അല്‍ പം പോലും മനസാക്ഷിയില്ലാതെ സംസാരിക്കാന്‍ കേരളത്തിലെ ഇപ്പോഴത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറയി വിജയനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുകയെന്നും രമ ചോദിച്ചു.

അന്ന് പറഞ്ഞത് ശരിയായിരുന്നോ എന്നത് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം. തന്റെ മക ളെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വികാരാധീതനായി. ആ മുഖ്യമന്ത്രി അച്ഛനെ നഷ്ടപ്പെട്ട ഒരു മകനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എനിക്ക് അത്ഭുതമായിരുന്നു അത് കേട്ടപ്പോള്‍. സത്യത്തില്‍ ഞാന്‍ ഞെട്ടിയതാണ്. ഒരു മനുഷ്യനെ കൊന്നതിനെക്കാള്‍ ഭീകരമായിരുന്ന പ്രസ്താവനയായിരുന്നില്ലെ അ ത്. അങ്ങനെ പറഞ്ഞയാളാണിന്ന് അപലപിക്കാന്‍ പറഞ്ഞതെന്നും രമ പരിഹസിച്ചു.

വാഴ നടുക എന്നത് മോശം കാര്യമായി താന്‍ നിയമസഭയിലെ പ്രസംഗത്തില്‍ സൂ ചിപ്പിച്ചിട്ടില്ല. എസ്എ ഫ്‌ഐയുടെ പ്രതീക്തമക സമരത്തെക്കുറിച്ചാണ് നി യമസഭയില്‍ സംസാരിച്ചത്. സിപിഎമ്മിനെതിരെ സംസാരിച്ചാല്‍ അവര്‍ ശത്രു പക്ഷത്താ യിരിക്കും. അവരെ ഭരണം ഉപയോഗിച്ചാണ് പ്രതിരോധിക്കുക.

2006ല്‍ ആര്‍എംപി എന്ന ഒരു പാര്‍ട്ടി ഞങ്ങളുണ്ടാക്കിയപ്പോള്‍ ഞങ്ങളത് അനുഭ വിച്ചതാണ്. ആര്‍എം പിക്കെതിരെ വലിയ അതിക്രമണമാണ് അന്ന് നടന്നത്. അധി കാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്നുള്ള സന്ദേശം അതിലൂടെ നല്‍കും.

സഖാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് അതുകൊണ്ടാണ്. പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടി രൂപീക രിച്ച് സിപിഎമ്മിനെതിരെ തുനിയരുത് എന്നാണ് അതിലൂടെ പറുയുന്നുണ്ട്. ഒട്ടും ജനാധിപത്യപരമല്ലാ തെ അങ്ങേയറ്റത്തെ ഫാസിസ്റ്റ് രൂപത്തില്‍ കാര്യങ്ങളെ കാണുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും രമ കൂട്ടി ച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.