Home

ഒരു ദിവസം , രണ്ട് കമ്പനിയുടെ ഷെയറുകള്‍, രാകേഷ് ജുന്‍ജുന്‍വാല നേടിയത് 861 കോടി രൂപ

ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത്

ഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു.
ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏതൊരാളും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും രാകേഷ് ജുന്‍ജുന്‍വാലയില്‍ നിന്നുമാണ്.

കാരണം അയ്യായിരം രൂപ കടം വാങ്ങി ഓഹരി നിക്ഷേപ രംഗത്ത് ഇറങ്ങി 46,000 കോടി രൂപയുടെ ആസ്തിയുണ്ടാക്കിയ വിസ്മയ നിക്ഷേപകനാണ് അദ്ദേഹം.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി നിക്ഷേപത്തിലെ നേട്ടം പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

സ്റ്റാര്‍ ഹെല്‍ത്ത് എന്ന കമ്പനിയുടെ ഒരു ഓഹരിയിന്‍മേല്‍ 32.20 രൂപയുടെ ഉയര്‍ച്ചയുണ്ടായ ദിവസമായിരുന്നു അന്ന്. ഒപ്പം ടൈറ്റാന്‍ കമ്പനിയുടെ ഓഹരിയില്‍ 118.70 രൂപയും ഉയര്‍ന്നു. വൈകീട്ടായതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി ഉയര്‍ന്നത് 861 കോടി രൂപയായിരുന്നു. കാരണം ഈ രണ്ടു കമ്പനിയിലും രാകേഷിനു നിക്ഷേപം ഉണ്ടായിരുന്നു.

സ്റ്റാര്‍ ഹെല്‍ത്തില്‍ 10,07,53,935 ഓഹരികളും ടൈറ്റാന്‍ കമ്പനിയില്‍ 4,5250,970 ഓഹരികളുമാണ് രാകേഷിന് ഉണ്ടായിരുന്നത്. ഒരു ഓഹരിയില്‍ ഉണ്ടായ ഒരു രൂപയുടെ ഉയര്‍ച്ച പോലും അദ്ദേഹത്തിന് വലിയ സമ്പത്താണ് നല്‍കുന്നത്.

ടൈറ്റാന്റെ ഓഹരി വില 2587 രൂപയില്‍ നിന്ന് 2706 രൂപയായി ഉയര്‍ന്നതോടെയാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി 537 കോടി രൂപയോളം ഉയര്‍ന്നത്. അതേ പോലെ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 608.80 രൂപയില്‍ നിന്ന് 641 രൂപയായി ഉയര്‍ന്നതോടെ 324 കോടി രൂപ അദ്ദേഹത്തിന്റെ ആസ്തിയില്‍ അധികമായി ചേര്‍ന്നു.

ഓഹരി വിപണി എന്നത് അത്യന്തം അപകടം നിറഞ്ഞ ഒരു നിക്ഷേപ മേഖലയാണ്. അപ്രതീക്ഷിത നേട്ടവും ഒപ്പം തകര്‍ച്ചയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഞാണിന്‍മേല്‍ കളിയില്‍ ഒത്തിരി പേര്‍ക്ക് അടിപതറിയിട്ടുണ്ട്. എന്നാല്‍,നിക്ഷേപത്തെ റിസ്‌ക് എടുത്തു തന്നെ നേരിടുന്ന രാകേഷിന് തിരിച്ചടി ലഭിച്ചിട്ടുള്ളത് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.

തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അപാര സിദ്ധിയും അദ്ദേഹത്തിനുണ്ട്.

ആകാശ എന്ന വിമാനകമ്പനിയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സംരംഭം. വിജയ് മല്യയുടെ കിംഗ് ഫിഷറും ജെറ്റ് എയര്‍വേസും എല്ലാം പൊട്ടിപ്പൊളിഞ്ഞ മേഖലയിലേക്കാണ് ആകാശ എന്ന വിമാനകമ്പനിയുമായി രാകേഷ് ജുന്‍ജുന്‍വാല അടുത്തിടെ എത്തിയത്.

പലരും അദ്ദേഹത്തോട് ഇത് മണ്ടത്തരമല്ലേ എന്ന് ചോദിച്ചപ്പോള്‍ പരാജയപ്പെടാന്‍ താന്‍ ഒരുക്കമാണെന്നും ആകാശ ഒരു പരീക്ഷണമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഈ മാസം ഏഴിനാണ് ആകാശ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വപ്‌നം സഫലമായി ഒരാഴ്ച തികയും മുമ്പാണ് രാകേഷിന് വൃക്കരോഗം കലശമായത്.

അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി വന്നു. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഡയാലിസിസിലൂടെ ജീവിക്കാമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.

രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ മടങ്ങിയെത്തി വിശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍, ഇന്ന് പുലര്‍ച്ചെ രോഗം കലശലാകുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.

ഫോബ്‌സ് മാസികയില്‍ ഇന്ത്യയുടെ മുപ്പത്തിയാറാമത്തെ കോടീശ്വരനായാണ് അദ്ദേഹത്തെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുമ്പോള്‍ 46,000 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.

ചാര്‌ട്ടേഡ് അക്കൗണ്ടന്റ് ആയി കരിയര്‍ തുടങ്ങിയ രാകേഷിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ഭാര്യ രേഖ ജുന്‍ജുന്‍വാലയും ഓഹരി നിക്ഷേപകയാണ്. രാകേഷിന്റെയും രേഖയുടേയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഇവരുടെ കമ്പനി രാരെ എന്റര്‍പ്രൈസസ് ആരംഭിച്ചത്. 1992 ലാണ് ഈ കമ്പനി സ്ഥാപിച്ചത്. നിഷിത (18)എന്ന മകളും അര്യമാന്‍, അര്യവീര്‍ (14) എന്നീ ഇരട്ട ആണ്‍കൂട്ടികളും ഇദ്ദേഹത്തിനുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.