Home

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങും ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്നും മന്ത്രിസഭായോഗം

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ വേണ്ടെന്നും ധാരണയായി

തിരുവനന്തപുരം: ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ ത്തില്‍ തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ വേണ്ടെന്ന ധാരണയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ ശന നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ എന്ന സാദ്ധ്യ ത പരിശോധിച്ചാല്‍ മതിയെന്നാണ് മന്ത്രിസഭായോ ഗത്തി ലെ ധാരണ.

രോഗവ്യാപനം അതിതീവ്രമായ സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ അടക്കം നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി കൊടുക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. പതിനഞ്ച് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുളള ജില്ലകളില്‍ ലോക്ക്ഡൗണ്‍ എന്ന കേന്ദ്ര നിര്‍ദേശം തത്ക്കാലം നടപ്പാക്കേണ്ട എന്നാണ് കേരളത്തിന്റെ നിലപാട്. അടുത്ത സര്‍ക്കാരാവും ഇനി ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

കൂടുതല്‍ വാക്സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാനുളള നടപടികള്‍ സംസ്ഥാനം വേഗത്തിലാക്കിയത്. മേയ് മാസത്തില്‍ തന്നെ പത്ത് ലക്ഷം ഡോസ് വാക്സിന്‍ കേരളത്തില്‍ എത്തിക്കാമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നല്‍കിയെന്നാണ് സൂചന. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ സൗജന്യവാക്സിന്‍ നേടിയെടുക്കാനുളള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.