രാജഗോപാല്‍ കൃഷ്ണന്‍ എന്നയാളാണ് വിദ്യാര്‍ത്ഥി മരത്തില്‍ പതിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ടത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു
കൊച്ചി: തന്റെ സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് തേവര എസ്എച് സ്‌കൂളില്‍ പഠിക്കു ന്ന പാവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നി ല്‍ സൈക്കിള്‍ നിര്‍ത്തിയിട്ടാണ് പാവേല്‍ എന്നും സ്‌കൂളില്‍ പോകുന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു തിരിച്ചു വീട്ടില്‍ പോകാന്‍ എത്തിയപ്പോ ള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് സൈക്കിളില്ല.
എല്ലാ വഴിയും അടഞ്ഞപ്പോള്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു. സൈക്കിള്‍ നഷ്ടപ്പെട്ട അതേ സ്ഥലത്ത് ഒരു കുറിപ്പെഴുതി വയ്ക്കുക. ഫോണ്‍ നമ്പര്‍ സഹിതമാണ് ഈ കുറിപ്പുള്ളത്. ഇത് വായിച്ചെങ്കിലും താന്‍ അ ത്ര ആശിച്ച് വാങ്ങിയ സൈക്കിള്‍ എടുത്തു കൊണ്ടു പോയവര്‍ തിരികെ തരുമെന്നാണ് പാവേല്‍ പ്രതീ ക്ഷിക്കുന്നത്.
രാജഗോപാല്‍ കൃഷ്ണന്‍ എന്നയാളാണ് വിദ്യാര്‍ത്ഥി മരത്തില്‍ പതിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ട ത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറി പ്പില്‍ പറയുന്നു.
പാവേല്‍ മരത്തില്‍ തൂക്കിയിട്ട കുറിപ്പ് :
ഞാന്‍ പാവേല്‍ സമിത്. തേവര എസ്എച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈ ക്കിള്‍ നഷ്ടപ്പെട്ടു. ഒരു പാട് മോഹിച്ചു വാ ങ്ങിയതാണ്. എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേ ക്ഷിക്കുന്നു.
പാവേല്‍ സമിത്
9037060798
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.