ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസ ത്തേക്ക്, രാത്രി 10 മണി മുതല്‍ അടുത്ത ദിവസം രാവിലെ 5 വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍ പ്പെടുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു
ബംഗളൂരു : ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്ക്, രാത്രി 10 മണി മുതല്‍ അടുത്ത ദിവസം രാവിലെ 5 വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം. ജി റോഡ്, ബ്രിഗേഡ് റോഡിലും ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷവും ഈ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിച്ചിരുന്നില്ല. പുതുവര്‍ഷാഘോഷത്തിനായി പൊതുപരിപാടികള്‍ നടത്തില്ല.
”പുറത്ത് ചടങ്ങുകളോ പാര്‍ട്ടികളോ ഉണ്ടാകില്ല, പ്രത്യേകിച്ച് ഡിജെകളും വലിയ ഒത്തുചേരലുകളും ആ ഘോഷങ്ങളും, കര്‍ണാടകയില്‍ അവ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു,” കെ സുധാകര്‍ പറഞ്ഞു. ഭ ക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം സീറ്റി ങ് കപ്പാസിറ്റി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകള്‍, ക്ലബുകള്‍, പ ബ്ബുകള്‍ എന്നിവടങ്ങളിലും സന്ദര്‍ശനം അനുവദിക്കും.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍
ഇന്ത്യയില്‍ ഇതുവരെ 422 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ കൂടുതല്‍ മഹാരാ ഷ്ട്ര യിലും ഡല്‍ഹിയിലും. ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ച ര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി യുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതി ക ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ഉന്നതതല യോഗം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.