Breaking News

ഒമാൻ ഭരണാധികാരിയുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ചർച്ച നടത്തി

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ് വഹിച്ച നിർണായക പങ്കിനെ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു.
ചെങ്കടലിൽ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയും സനായിലെ യെമൻ അധികാരികളും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ച ഒമാന്റെ ശ്രമങ്ങളെയും കൂടാതെ, ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളിൽ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു.എല്ലാ രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഇത്തരം ഇടപെടലുകൾ നടത്താൻ കാരണമെന്ന് സുൽത്താൻ സെക്രട്ടറി ജനറലിനോട് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.