മസ്‌കത്ത് : പെരുന്നാൾ ആഘോഷത്തിനായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഒമാനില്‍ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികള്‍ ഭേദപ്പെട്ട നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി മലയാളികള്‍.റമസാൻ മാസത്തിലെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയർന്നിരുന്ന സ്ഥാനത്താണ് ഈ കുറവ്. പെരുന്നാളിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും 50 ഒമാനി റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. മസ്‌കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് ഇത്തവണ ഉണ്ടായിട്ടില്ല.
മാർച്ച് 30, 31 തീയതികളിൽ എന്തെങ്കിലും ഒരു ദിവസമാണ് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. മാർച്ച് 29ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 53 റിയാലിനും മാർച്ച് 30ന് 40 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. കൊച്ചിയിലേക്ക് മാർച്ച് 29ന് 53 റിയാലും 30ന് 44 റിയാലുമാണ് നിരക്ക്. കണ്ണൂരിലേക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് മാർച്ച് 29ന് 73 റിയാലും 30ന് 53 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു. ഏപ്രിൽ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതിനാൽ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്നില്ല എന്നതാണ് ഇതിന് കാരണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.