മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ബെല്‍ജിയം സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ ബെല്‍ജിയം സന്ദര്‍ശനം. ഒമാനും ബെല്‍ജിയവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം വഴിയൊരുക്കും. നയതന്ത്രം, തുറമുഖം, ഊര്‍ജം, സാംസ്‌കാരികം, പ്രതിരോധം, ബയോഫാര്‍മസ്യൂട്ടിക്കല്‍, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബ്രസല്‍സിലെ റോയല്‍ പാലസില്‍ മികച്ച സ്വീകരണമാണ് ലഭിക്കുക. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളിലും ഒപ്പുവയ്ക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, െ്രെപവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ഷിദി, ഊര്‍ജ, ധാതു വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സലിം ബിന്‍ നാസിര്‍ അല്‍ ഔഫി, ബെല്‍ജിയത്തിലെ ഒമാന്‍ അംബാസഡര്‍ റുവ ഇസ അല്‍ സദ്ജലി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് രാജാവിനെ അനുഗമിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.