മസ്‌കത്ത് : പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 മുതല്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി 22 വരെയാണ് മത്സരങ്ങള്‍. 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്നും സംഘാടകര്‍ അറിയിച്ചു. 42 കിലോമാറ്റര്‍, 32 കിലോമീറ്റര്‍, 40 കിലോമീറ്റര്‍, 30 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലും ദൈര്‍ഘ്യം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 15ല്‍ അധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളില്‍ മാരത്തണില്‍ മത്സരിക്കാനെത്തിയിരുന്നു. റജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒമാനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ ഇത്തവണയും മാരത്തണില്‍ പങ്കെടുക്കും. ഈ വര്‍ഷം കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.
മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയമാണ് മാരത്തണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.