രാജ്യാന്തര മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള നാല് വിദേശികളെയാണ് പോലീസ് പിടികൂടിയത്
മസ്കത്ത് : കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പട്രോള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മയക്കു മരുന്നുമായി നാല് വിദേശികളെ അറസ്റ്റ് ചെയ്തു.
റോയല്‍ എയര്‍ഫോഴ്‌സിന്റെ സഹായത്താലാണ് ഇവരെ കടലില്‍ കണ്ടെത്തിയത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാഞ്ഞെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഇവര്‍ക്കായി കടപ്പുറത്ത് കാത്തുനിന്ന് രണ്ട് ഏജന്റുമാരേയും പോലീസ് പിടികൂടി. ഇവരുടെ കൈയ്യിലും മയക്കുമരുന്ന് ശേഖരം ഉണ്ടായിരുന്നു.
മയക്കു മരുന്നു കടത്തിയ ബോട്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്ന് 151 കിലോ മയക്കു മരുന്ന് കണ്ടെടുത്തു.
ഇതില്‍ 121 കിലോ ഹാഷിഷും 33 കിലോഗ്രാം ക്രിസ്റ്റല്‍ 10 കിലോ ഗ്രാം മോര്‍ഫിന്‍ എന്നിവയുണ്ടായിരുന്നു. ബോട്ടിന്റെ രഹസ്യ അറയില്‍ നിന്നും 14,6850 മയക്കു മരുന്നു ഗുളികകളും കണ്ടെത്തി.
ഒമാന്‍ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന്റെ മറവില്‍ വിദേശ കപ്പലുകളില്‍ നിന്നു മയക്കു മരുന്ന് കടത്ത് നടത്തുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോമന്‍ ഒമാന്‍ പോലീസ് അന്വേഷണം നടത്തിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.