Breaking News

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്ക്

മസ്കത്ത് : ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യമാകും ഒമാൻ. ലോ എർത്ത് ഓർബിറ്റിൽ (LEO) പ്രവർത്തിക്കുന്ന ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സാങ്കേതികവിദ്യയാണ് സ്റ്റാർലിങ്ക്. പ്രധാനമായും അതിവേഗ ഇന്റർനെറ്റ് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 5G അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റിൽ നിന്ന് വ്യത്യസ്തമായി, സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി മൊബൈൽ ടവറുകളെയോ അതിവേഗ ഡാറ്റ ലൈനുകളെയോ ആശ്രയിക്കേണ്ടി വരില്ല. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) അനുമതി നൽകിയിട്ടുണ്ട്.
സ്റ്റാർലിങ്ക്, ഒമാനിലെ മുഴുവൻ പ്രദേശങ്ങളിലും 100 Mbps വേഗതയിൽ സേവനങ്ങൾ നൽകും. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലെ ടെലികോം ടവറുകളെ ബന്ധിപ്പിക്കുന്നതിനായി നൂതനമായ പരിഹാരങ്ങളും കമ്പനി നൽകും. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾക്ക് പുത്തൻ ഉണർവേകും. കൂടാതെ, എണ്ണ, വാതകം, ഖനനം, ടൂറിസം, കൃഷി തുടങ്ങിയ നിരവധി പ്രധാന സാമ്പത്തിക മേഖലകൾക്ക് ഈ സേവനം ഗുണം ചെയ്യും. ലൈസൻസുള്ള ടെലികോം ഓപ്പറേറ്റർമാർക്കിടയിൽ മത്സരം വർദ്ധിപ്പിക്കുക, ഉപയോക്തൃ ഓപ്ഷനുകൾ വികസിപ്പിക്കുക, ഗുണനിലവാരവും വേഗതയും വർദ്ധിപ്പിക്കുക, വിവിധ ബിസിനസ് മേഖലകൾക്ക് സേവനം നൽകുക എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നേരത്തെ 2023 ജൂൺ‌ 20ന് റോയൽ ഡിക്രി നമ്പർ 42/2023 പ്രകാരം, ഒമാൻ സുൽത്താനേറ്റിൽ സ്ഥിരമായ പൊതു ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിനും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഫസ്റ്റ് ക്ലാസ് ലൈസൻസ് സ്റ്റാർലിങ്ക് മസ്‌കത്തിന് നൽകിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.