മസ്‌കത്ത് : പൊതുജനങ്ങൾ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ഗതാഗത വകുപ്പ് അധികൃതർ നിർദേശിച്ചു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതരുടെ ഓർമപ്പെടുത്തൽ.
ദേശീയ സ്ഥിതി വിവര കേന്ദ്ര (എന്‍ സി എസ് ഐ) ത്തിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഡിസംബറില്‍ ഒമാനിലെ വാഹനങ്ങളുടെ എണ്ണം 1,753872 ആയി ഉയര്‍ന്നിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ അപകട നിരക്കും ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആധുനിക ഹൈവേകള്‍, കാല്‍നട പാലങ്ങള്‍, നൂതന ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടായിട്ടും അപകട നിരക്കുയരുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
അശ്രദ്ധമായ ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിങ്, മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവ പ്രധാന അപകട കാരണങ്ങളായി റപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ചില അപകടങ്ങള്‍ വാഹനങ്ങളുടെ സാങ്കേതിക, എന്‍ജിനിയറിങ്, മെക്കാനിക്കല്‍ തകരാറുകള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലവും സംഭവിക്കുന്നുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ട്രാഫിക് സിഗ്നലുകളില്‍ ക്രമം നിലനിര്‍ത്തുകയും കൂട്ടിയിടികള്‍ തടയുകയും ട്രാഫിക് ലൈറ്റുകളും റോഡ് അടയാളങ്ങളും പാലിക്കുകയും വേണമെന്നും വാഹനമോടിക്കുമ്പോള്‍ റോഡില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.