Breaking News

ഒമാനിൽ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്കുകൾ പകുതിയായി കുറവ്; പെരുന്നാൾ യാത്രക്കാർക്ക് ആശ്വാസം

മസ്‌കത്ത്: വേനൽ അവധിയും ബലി പെരുന്നാളും നാട്ടിൽ ആഘോഷിക്കാനൊരുങ്ങുന്ന ഒമാൻ മലയാളികൾക്ക് യാത്രക്കായി വലിയ ആശ്വാസമായി ടിക്കറ്റ് നിരക്കുകൾക്ക് വന്ന വലിയ ഇടിവ്. ഒമാനിൽ നിന്നുള്ള കേരള സെക്ടറുകളിലേക്ക് വിമാന ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെക്കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ലഭ്യമാകുന്നത്.

പെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരക്കുകളിൽ കുതിപ്പ് ഉണ്ടാകാതെ വരികയാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വഴി 53 ഒമാനി റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചകളിൽ ഇതേ റൂട്ടിൽ ഈ ദിവസങ്ങൾക്ക് 150 റിയാലിന് മുകളിലാണ് യാത്രക്കാർ ടിക്കറ്റ് എടുത്തത്.

കൊച്ചിയിലേക്ക് 66 റിയാലിനും, കണ്ണൂരിലേക്ക് 62 റിയാലിനും, തിരുവനന്തപുരം റൂട്ടിൽ 73 റിയാലിനും ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. നേരത്തെ ഇവിടങ്ങളിലേക്ക് 160 റിയാലിനും അതിലുമേറിയും ചിലവഴിക്കേണ്ടി വന്നിരുന്നു. സലാലയിൽ നിന്നുള്ള കൊച്ചി റൂട്ടിലും സമാനമായ കുറവാണ് നിരക്കുകളിൽ പ്രത്യക്ഷപ്പെട്ടത്.

പെരുന്നാൾ അവധി വേനൽ അവധിയോടൊപ്പം വന്നതോടെ യാത്രക്കാരുടെ ഒഴുക്ക് വലിയതായിരിക്കും എന്നായിരുന്നു പ്രതീക്ഷ. പല എയർലൈൻ കമ്പനികളും അതിന്റെ പേരിൽ നിരക്കുകൾ നാലിരട്ടിയായി വർദ്ധിപ്പിച്ചെങ്കിലും, വലിയ രീതിയിൽ ബുക്കിങ് ഉണ്ടായില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

പലരും നേരത്തെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചതിനാൽ ഈ ഘട്ടത്തിൽ യാത്രക്കാർ കുറവായതും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായി. ഇപ്പോഴത്തെ കുറഞ്ഞ നിരക്കുകൾ കണ്ടതോടെ നേരത്തെ യാത്രക്കൊരുങ്ങാത്തവരും യാത്രയുടെ ഒരുക്കത്തിലാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

എങ്കിലും പെരുന്നാൾ പൊതു അവധി അഞ്ച് ദിവസമായി മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത് എന്നത് ചിലർക്കു നിരാശയാകുന്നു. അതേസമയം, കുറച്ച് അധികം അവധി എടുത്ത് അതിനോട് അനുബന്ധിച്ച വാരാന്ത്യവും നാട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും കൂടുതലാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.