മസ്‌കത്ത് : സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നേട്ടം കൈവരിക്കും. 1407 ഇനം പ്രാദേശിക ചെടികൾ ഇവിടെ സംരക്ഷിക്കപ്പെടും.
പരമ്പരാഗത ഒമാനി ചെടികളും രാജ്യത്തിന്‍റെ സസ്യ വൈവിധ്യവും കാർഷിക പൈതൃകവും പ്രദർശിപ്പിക്കുന്നതാണ് ഈ പദ്ധതി. സന്ദർശക കേന്ദ്രം, ഹരിത പർവത പരിസ്ഥിതി വിഭാഗം, ദോഫാർ പർവത പരിസ്ഥിതി വിഭാഗം, വിവിധ ഗവർണറേറ്റുകളിലെ ഒമാനി താഴ്‌വാരങ്ങളുടെ പരിസ്ഥിതി വിഭാഗം, മരുഭൂമി വിഭാഗം, ഉപ്പുതടാക പരിസ്ഥിതി വിഭാഗം (സബ്ഖ), കുട്ടികളുടെ ഗെയിം വിഭാഗം, കാർഷിക നഴ്‌സറി വിഭാഗം, ലബോറട്ടറി, ഗവേഷകരുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവ ഇവിടെ ഒരുക്കും. രാജ്യാന്തര ഗവേഷകർക്കായി പാർപ്പിട കേന്ദ്രങ്ങളും സജ്ജമാക്കും.
നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതിനാൽ ഒമാൻ ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധ നിക്ഷേപ അവസരങ്ങൾ പൈതൃക, ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു. ഹജർ മൗണ്ടെയ്ൻസ് ബയോം റസ്റ്ററന്‍റ്, കഫേ, ഡെസേർട്ട് പവിലിയൻ കഫേ എന്നിവ സ്ഥാപിക്കുന്നതിനായി സംരംഭകരെ ക്ഷണിച്ചിട്ടുണ്ട്.ഈ വർഷത്തെ പൊതു ബജറ്റിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള തുക വകയിരുത്തിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.