മസ്‌കത്ത് : വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സംവിധാനം എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കണം. പണമിടപാട്, ഉപഭോക്തൃ സേവനം എന്നിവയിലെ അപകട സാധ്യതകൾ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-പേയ്മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടിയെടുക്കും. ഇ–പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാത്തവർക്കെതിരെ ഉപഭോക്താക്കൾക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. ഇ- പേയ്മന്റ് സംവിധാനമില്ലെങ്കിൽ 100 റിയാലാണ് പിഴ. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളാണ്.
ഭക്ഷ്യോൽപ്പന്ന സ്ഥാപനങ്ങൾ, സ്വർണം, വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്‌സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ – പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.