Breaking News

ഒമാനില്‍ വേനല്‍ക്കാലത്ത് വൈദ്യുതി വിച്ഛേദിക്കില്ല; അധിക നിരക്ക് ഈടാക്കില്ല, പ്രവാസികള്‍ക്കും ആശ്വാസം.

മസ്‌കത്ത് : വേനൽക്കാലത്തെ അമിത വൈദ്യുതി നിരക്കിന് തടയിടാൻ നടപടികളുമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ). മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്ക് പ്രത്യേക നിരക്കുകൾ നിർണയിച്ച് എപിഎസ്ആർ ഉത്തരവിറക്കി. താമസ കെട്ടിടങ്ങളിലെ ബേസിക് അക്കൗണ്ടുകൾക്കാണ് ഈ ഇളവ് ലഭിക്കുക. പ്രവാസികൾക്ക് അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി കണക്ഷനുകൾക്കും ഒമാനിയുടെ പേരിലുള്ള ആദ്യത്തെ കണക്ഷനും ഈ നിരക്കിളവ് ലഭിക്കും.
ബേസിക് വിഭാഗത്തിലെ ഉപയോക്താക്കളിൽ, മേയ് മാസത്തിൽ 0 മുതൽ 4000 കിലോവാട്ട് വരെ ഉപയോഗിച്ചവർക്ക് 15 ശതമാനം ഇളവും, 4001 കിലോവാട്ട് മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിച്ചവർക്ക് 10 ശതമാനം ഇളവും ലഭിക്കും. എന്നാൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 0 മുതൽ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 20 ശതമാനവും, 4001 കിലോവാട്ട് മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 15 ശതമാനവും ഇളവ് ലഭിക്കും.
കനത്ത ചൂട് അനുഭവപ്പെടുന്ന ഈ നാല് മാസക്കാലയളവിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിക്കുന്നതിനാൽ വൈദ്യുതി ബില്ല് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എപിഎസ്ആറിന്റെ ഈ തീരുമാനം ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകും. സ്വന്തം പേരിൽ വൈദ്യുതി കണക്ഷനുള്ള പ്രവാസികൾക്ക് ഈ തീരുമാനം ഏറെ പ്രയോജനകരമാകും.
കൂടാതെ, വേനൽക്കാലത്ത് അടിസ്ഥാന വിഭാഗത്തിൽപ്പെട്ട റസിഡൻഷ്യൽ ഉപയോക്താക്കളുടെ വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് വൈദ്യുതി വിതരണ കമ്പനികൾക്ക് എപിഎസ്ആർ നിർദ്ദേശം നൽകിയിട്ടുണ്ട്. പണം അടയ്ക്കുന്നത് വൈകിയാലും വൈദ്യുതി ലഭ്യത ഉറപ്പാക്കിക്കൊണ്ട്, അംഗീകൃത നിയന്ത്രണ ചട്ടക്കൂടിന് അനുസൃതമായി ഉപയോക്താക്കൾക്ക് തവണകളായി ബില്ലുകൾ അടയ്ക്കാൻ സൗകര്യമൊരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.