മസ്‌കത്ത് : ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരും. ശൈത്യകാലത്തില്‍ നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റം വരും ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ പ്രകടമാകും.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശിന്‍ പ്രദേശത്താണ്, 36.4 ഡിഗ്രി സെല്‍ഷ്യസ്. ഉം അല്‍ സമായിം (35.8 ഡിഗ്രി), മര്‍മൂര്‍, തുംറൈത്ത് (35.7 ഡിഗ്രി), ഹൈമ (35.1 ഡിഗ്രി), മസ്‌യൂന (35.5 ഡിഗ്രി), ഫഹൂദ് (35.4 ഡിഗ്രി), ഹംറത്ത് അദ് ദുറു (34.5 ഡിഗ്രി), മുദൈബി (34.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍ (33.7 ഡിഗ്രി) എന്നിവയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍.
അതേസമയം, ഏറ്റവം കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തത് യങ്കല്‍ പ്രദേശത്താണ്, 14.2 ഡിഗ്രി സെല്‍ഷ്യസ്. ഹൈമ (15.9 ഡിഗ്രി), ദങ്ക് (16.8 ഡിഗ്രി), ഇബ്ര (17.1 ഡിഗ്രി), മുഖ്ശിന്‍ (17.3 ഡിഗ്രി), സുനൈനാഹ് (17.7 ഡിഗ്രി), ഉം അല്‍ സമായിം, മഹദ (18.0 ഡിഗ്രി), ശിനാസ് (18.1 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.