മസ്‌കത്ത് : ‘സെമി സ്‌കില്‍ഡ്’ ജോലികളിലുള്ള പ്രവാസികള്‍ക്ക് വ്യവസായ നിക്ഷേപങ്ങള്‍ക്ക് വിലക്കുമായി ഒമാൻ . ഇത്തരം തസ്തികകളിലുള്ള പ്രവാസികള്‍ക്ക് ഇനി വ്യവസായ ലൈസന്‍സ് നല്‍കില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാജ വിദേശ നിക്ഷേപ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് മന്ത്രാലയ വിശദീകരണം.
അതേസമയം, നിലവില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ ഫ്രഫഷനലുകള്‍ക്ക് അവരുടെ തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കില്‍ വിദേശ നിക്ഷേപ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. ‘സെമി സ്‌കില്‍ഡ്’ പ്രഫഷനുകളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപ വിലക്ക് ഏര്‍പ്പെടുത്തുന്നതിലൂടെ വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശ നിക്ഷേപ ലൈസന്‍സുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് സര്‍വീസസ് സെന്റര്‍ വഴിയോ 80000070 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.