മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹംറ അദ്ദൂറൂഅ് പ്രദേശത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 40.1 ഡിഗ്രി രേഖപ്പെടുത്തിയത്.ബുറൈമി, ഫഹൂദ് (39.6 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ബൗശര്‍ (38.3 ഡിഗ്രി), ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), സുവൈഖ് (38.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില അനുഭവപ്പെട്ടത് സൈഖ്, ജഅ്‌ലൂനി, തുംറൈത്ത്, ഉമ്മ് അല്‍ സമാഇം, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, നിസ്‌വ, യങ്കല്‍, ശിനാസ് എന്നീ പ്രദേശങ്ങളിലായിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ മാസം വരെ നല്ല തണുപ്പായിരുന്നു രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായിട്ടാണ് ഇത്രയും നീണ്ട തണുപ്പ് അനുഭവപ്പെടുന്നത്. എന്നാല്‍, ചൂട് കഠിനമാകാന്‍ ഇനിയും ആഴ്ചകളെടുക്കും. കഴിഞ്ഞ റസമാനില്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത് വിശ്വാസികള്‍ക്ക് ആശ്വാസമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.