വരുംദിവസങ്ങളില്‍ ശ ക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മസ്‌കത്ത് : ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കൂടുതല്‍ ശക്തമായി. രാജ്യത്തിന്റെ പല താഴ്ന്ന പ്രദേശങ്ങളും വെട്ടത്തിനടിയിലായി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു പേര്‍ മരി ച്ചു. ശക്തമായ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. വരുംദിവസങ്ങളില്‍ ശ ക്തമായ മ ഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്‌ക്കറ്റിലും തെക്കന്‍ അല്‍ ശര്‍ഖിയ്യയിലുമാണ് മഴ രൂക്ഷമായി തുടരുന്നത്.
ഒരു മണിക്കൂറോളം ഇടമുറിയാതെ പെയ്ത ശക്തമായ മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങ ള്‍ ഒലിച്ചുപോയി. വൈകിട്ട് അഞ്ചു മണി മുതല്‍ രാ ത്രി കാല കര്‍ഫ്യൂ നിലവിലുണ്ടായിരുന്നതിനാല്‍ പുറത്ത് ആളുകളും വാഹനങ്ങളും കുറവായി രു ന്നത് അപകട നിരക്ക് കുറച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലു മുള്ള പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
വീടുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലും മറ്റും കുടുങ്ങിയ നിരവിധ പേരെ റോയല്‍ ഒമാന്‍ പോലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖദില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരി ച്ചത്. ജലന്‍ ബനീ ബൂ ഹസ്സന്‍ വിലായത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മറ്റൊരു കുട്ടി മരിച്ചതെ ന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സമാഈല്‍ പ്രദേശത്ത് ജോലിക്കിടെയാണ് ജെ സിബി ഡ്രൈവറായ വിദേശി മരണപ്പെട്ടത്. ഇദ്ദേഹം പ്രവര്‍ത്തിപ്പിക്കുകയായിരുന്ന ജെസിബി ജലമൊഴുക്കില്‍ പെടുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.