Breaking News

ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍

മസ്‌കത്ത് : ഇതര ജിസിസി രാഷ്ട്രങ്ങളിൽ നിന്നും ഒമാനിലേക്ക് പഴയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ് (ആർഒപി). ട്രാഫിക് ജനറൽ ഡയറക്ടറേറ്റും കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റും ചേർന്നാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ ഉത്തരവ് ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ജിസിസി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നൽകിവരുന്ന ‘ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ ജൂലൈ മുതൽ സ്വീകരിക്കില്ല. പകരം, വാഹനം റജിസ്റ്റർ ചെയ്ത രാജ്യത്തെ അംഗീകൃത ഏജൻസി നൽകുന്ന ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്’ ആണ് ഹാജരാക്കേണ്ടത്. കസ്റ്റംസ് നടപടികൾ കാര്യക്ഷമമാക്കാനും വാഹനങ്ങളുടെ റജിസ്ട്രേഷൻ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറക്കുമതി ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ ഏഴ് വർഷത്തിൽ കൂടുതലും ട്രക്കുകളും ബസുകളും പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും ഉത്തരവിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹന എക്യുപ്‌മെന്റ്‌സ് ഇറക്കുമതി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.