Breaking News

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

മസ്‌കത്ത് :  ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം.  തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും.
25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ് ഈ പുതിയ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
∙ വൈകി എത്തുന്നവർക്ക് പിഴ15 മിനിറ്റ് വരെ വൈകിയാൽ:

ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീട് ദിവസ വേതനത്തിന്‍റെ 5, 10, 15 ശതമാനം വീതം പിടിക്കും.

15 മുതൽ 30 മിനിറ്റ് വരെ: ദിവസ വേതനത്തിന്‍റെ 10, 15, 25 ശതമാനം വരെ പിടിക്കും.

30 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 15, 25, 50 ശതമാനം വരെ പിടിക്കും.

60 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 75 ശതമാനം വരെ പിടിക്കും.


അനുമതിയില്ലാത്ത അവധി, നേരത്തെ മടങ്ങൽ:
അനുമതിയില്ലാത്ത അവധി: അവധി ദിവസത്തെ വേതനം നഷ്ടപ്പെടും. കൂടാതെ ദിവസ വേതനത്തിന്‍റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.
നേരത്തെ മടങ്ങൽ: രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്‍റെ 50 ശതമാനം വരെ പിടിക്കുകയോ ഒരു ദിവസത്തെ സസ്‌പെൻഷനോ.
മറ്റ് നിയമലംഘനങ്ങൾ:
നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവര്‍ക്ക് ദിവസ വേതനത്തിന്‍റെ  25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്‌പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്‌പെൻഷനാണ് ശിക്ഷ.കമ്പനി ഫോൺ ദുരുപയോഗം,ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും  തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷനും ലഭിക്കും. 
ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാതെ ഉടനടി പിരിച്ചുവിടും.മോശം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെറിയ കൈയാങ്കളിയോ ഗുരുതര പിഴക്ക് കാരണമാകും. നിരവധി ദിവസത്തെ സസ്‌പെന്‍ഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴയ്ക്കോ കാരണമാകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.