മസ്‌കത്ത് : ഒമാനിൽ റസിഡന്റ്‌സ് കാർഡ്, വർക്ക് പെർമിറ്റ് (വീസ) എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള പിഴകൾ ഒഴിവാക്കിയത് സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിർദിഷ്ട കേസുകളിൽ മാത്രമാണ് ഈ ഇളവുകൾ ബാധകമാവുകയെന്നും ജൂലൈ 31 വരെയാണ് ഇതിനുള്ള സമയപരിധിയെന്നും പൊലീസ് വ്യക്തമാക്കി.
റസിഡന്റ്‌സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും. വീസ സ്റ്റാറ്റസ് ശരിയാക്കുന്നതിനനുസരിച്ച് റസിഡന്റ്‌സ് കാർഡിന്റെ എല്ലാ പിഴകളും ഒഴിവാക്കപ്പെടും. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ തൊഴിൽ കരാർ റദ്ദാക്കി നിയമപരമായി രാജ്യം വിടുന്നതിനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
നോൺ വർക്ക് വീസകളുമായി (സന്ദർശന, ടൂറിസ്റ്റ് വീസകളിൽ എത്തി ജോലി ചെയ്തവർ ഉൾപ്പെടെ) ബന്ധപ്പെട്ട പിഴകളും ഒഴിവാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനോ, ശരിയായ സാഹചര്യത്തിൽ ജോലി നേടാനോ, അല്ലെങ്കിൽ പിഴകൾ കൂടാതെ നിയമപരമായി കരാർ റദ്ദാക്കി തിരികെ പോകാനോ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുകയാണ് തൊഴിൽ മന്ത്രാലയം ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജൂലൈ 31ന് മുൻപ് ഈ ഇളവുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ അർഹരായ മുഴുവൻ പേരോടും റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതൽ ആരംഭിച്ച ഈ ഇളവുകൾ വഴി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളാണ് ഇതിനോടകം വീസ പുതുക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്തത്. പിഴയിളവുകൾ ലഭിച്ചതിലൂടെ വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാൻ ഇവർക്ക് സാധിച്ചു. പിഴ ഇളവുകൾ ലഭിക്കുന്നതിനായുള്ള അപേക്ഷകൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.