മസ്‌കത്ത്: വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പുനരാരംഭിക്കുന്നു. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ ഇപ്പോൾ ഒമാനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ ദിവസം തന്നെ പ്രവർത്തനം ആരംഭിച്ചപ്പോള്‍, മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ തിങ്കളാഴ്ചയും, ഇന്ത്യൻ സ്‌കൂൾ ദാസായിത്ത് ചൊവ്വാഴ്ചയും തുറക്കുമെന്ന് അറിയിക്കുന്നു. മറ്റു ഇന്ത്യൻ സ്‌കൂളുകളും അടുത്ത ആഴ്ചയോടെ മുഴുവൻ പ്രവർത്തനക്ഷമമാകുമെന്ന് സ്‌കൂൾ ഭരണസമിതികൾ അറിയിച്ചു.
നിലവിൽ ഒമാനിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, വേനലവധിക്ക് മുമ്പ് പല സ്‌കൂളുകളും പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
സ്‌കൂൾ തുറക്കുന്നതോടെ ഇന്ത്യൻ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്കുള്ള ഒരുക്കങ്ങൾ സജീവമാകുന്നുണ്ട്. സാംസ്‌കാരിക കലാപരിപാടികളുടെ പരിശീലനങ്ങളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് വിവരം.
സ്‌കൂൾ തുറക്കലിനൊപ്പം ഒമാനിലെ വ്യാപാര മേഖലയിലും സജീവത കാണപ്പെടുന്നു. പ്രധാന ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ‘ബാക്ക് ടു സ്‌കൂൾ’ ഓഫറുകൾ ആരംഭിച്ചിട്ടുള്ളത്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആകർഷകമാണ്. ചെറുതും വലുതുമായ സ്ഥാപനങ്ങളിലെല്ലാം പഠനോപകരണങ്ങളുടെ വിൽപ്പനയിൽ തിരക്കാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.