Gulf

ഒന്നിനും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ പ്രവാസികളെ പിന്നിലാക്കി സ്വദേശികള്‍

പ്രവാസി സമൂഹത്തെക്കാള്‍ കൂടുതല്‍ പൗരന്‍മാരുള്ളത് ഒന്നിനും 29 നും ഇടയിലും എണ്‍പത് വയസ്സിന് മുകളിലും

 

കുവൈത്ത് സി്റ്റി : പുതിയ തലമുറയുടെ ജനസംഖ്യ പ്രവാസി സമൂഹത്തെക്കാള്‍ മുന്നിലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

ഒരു വയസ്സിനും 29 വയസ്സിനും ഇടയിലുള്ള കുവൈത്തി പൗരന്‍മാരുടെ ജനസംഖ്യ 8,62,171 ആയി. ഇതേ പ്രായത്തിലുള്ള പ്രവാസികളുടെ ജനസംഖ്യ 6,85,585 ആണ്.

30-34 വയസ്സുള്ളവരുടെ വിഭാഗത്തില്‍ 148,089 പ്രവാസികളുള്ളപ്പോള്‍ രാജ്യത്തെ പൗരന്‍മാരുടെ എണ്ണം 105,417 ആണ്. 35 മുതല്‍ 60 വയസ്സുവരെയുള്ളവരുടെ വിഭാഗങ്ങളിലാണ് ജോലി തേടിയെത്തിയ പ്രവാസികളും രാജ്യത്തെ പൗരന്‍മാരും തമ്മില്‍ വലിയ അന്തരമുള്ളത്. ഈ വിഭാഗത്തില്‍ 89,932 സ്വദേശി പൗരന്‍മാര്‍ മാത്രമാണുള്ളത്. എന്നാല്‍, പ്രവാസി സമൂഹത്തിന്റെ ജനസംഖ്യ 352,477 ആണ്.

ഇതിലും കൂടുതലാണ് 40 നും 44 നും ഇടയിലുള്ളവരുടെ ജനസംഖ്യാനുപാതം. നാല്‍പതു മുതല്‍ അമ്പതു വയസ്സുള്ളവരുടെ വിഭാഗത്തില്‍ ഏതാണ്ട് ആറിരട്ടിയാണ് പ്രവാസികളുടെ ജനസംഖ്യയുമായി വ്യത്യാസക്കുറവുള്ളത്.

40 നും 44 നും ഇടയിലുള്ള സ്വദേശികള്‍ 73,841
ഇതേ പ്രായത്തിലുള്ള പ്രവാസികള്‍ 426,758

45 നും 49 നും ഇടയിലുള്ള വിഭാഗത്തിലെ സ്വദേശികള്‍ 71,620
പ്രവാസികള്‍ -423,968
50-54 വിഭാഗത്തില്‍ ,സ്വദേശികള്‍-60,107
പ്രവാസികള്‍ 302,941
55-59 വിഭാഗത്തില്‍. സ്വദേശികള്‍ -50,639
പ്രവാസികള്‍ -200,962
60-64 വിഭാഗത്തില്‍. സ്വദേശികള്‍ 38,667
പ്രവാസികള്‍-126,433
65-69 വിഭാഗത്തില്‍, സ്വദേശികള്‍ 28,897
പ്രവാസികള്‍- 71,248
70-74 വിഭാഗത്തില്‍ സ്വദേശികള്‍- 17,661
പ്രവാസികള്‍ 33,215
75-79 വിഭാഗത്തില്‍ സ്വദേശികള്‍ 11,089
പ്രവാസികള്‍- 13,315
എണ്‍പതു വയസ്സിനു മുകളില്‍ പ്രവാസികളേക്കാള്‍ കൂടുതല്‍ പേരുള്ളത് സ്വദേശികളാണ്. പ്രവാസികള്‍ 10,173 സ്വദേശികള്‍ 10.795.

നേരത്തെ, അറുപതു വയസ്സിനു മേല്‍ പ്രായമുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം കുവൈത്ത് എടുത്തു കളഞ്ഞിരുന്നു. ഇതോടെ അറുപതു വയസ്സു കഴിഞ്ഞവര്‍ക്ക് ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റും അതില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും 250 ദിനാര്‍ അടച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകും.

നിരോധനകാലത്ത് നാലായിരത്തിലധികം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് രാജ്യത്തിനു പുറത്ത് പോകേണ്ടി വന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.