Breaking News

ഒന്നിച്ച് പറന്നുയരാൻ ഇന്ത്യയും ദുബായിയും; ‘സ്വപ്നങ്ങൾക്ക് ആകാശം നെയ്ത്’ ഷെയ്ഖ് ഹംദാന്റെ സന്ദർശനം

അബുദാബി : ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശനം അടിവരയിടുന്നു.
ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളും വ്യാപാര ബന്ധങ്ങളും, പ്രത്യേകിച്ച് ദുബായിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതെങ്ങനെയെന്നും ദുബായിയുടെ ബിസിനസ് അന്തരീക്ഷം ഇന്ത്യൻ സംരംഭകരെ ആകർഷിക്കുന്നത് എങ്ങനെയാണെന്നും അത് ദക്ഷിണേഷ്യൻ വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നുവെന്നും കാണിക്കുന്ന വിശദാംശങ്ങൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് പുറത്തുവിട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദുബായിലെ ഇന്ത്യൻ നിക്ഷേപങ്ങൾ കുതിച്ചുയർന്ന് 15 ബില്യൻ ദിർഹത്തിലെത്തി. അതേസമയം ദുബായിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങൾ 17.2 ബില്യൻ ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് 16,623 പുതിയ ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്തു. ഇതോടെ ദുബായിൽ പ്രവർത്തിക്കുന്ന മൊത്തം ആകെ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 70,000-ത്തിലേറെയായി
യുഎഇയുടെ ആഗോള ലോജിസ്റ്റിക് ഭീമനായ ഡിപി വേൾഡ് 20 വർഷത്തിലേറെയായി ഇന്ത്യയിൽ സർവീസ് നടത്തുന്നു. 2024 ജനുവരിയിൽ  ഗുജറാത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 3 ബില്യൻ ഡോളറിന്റെ ബൃഹത്തായ കരാറിൽ ഒപ്പുവച്ചു. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ ദുബായിയുടെ ശക്തമായ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു.
ഇന്ത്യയുമായുള്ള ദുബായിയുടെ ശക്തമായ ബന്ധത്തിന്റെ മറ്റൊരു പ്രതീകമായ എമിറേറ്റ്സ് എയർലൈൻ 1985 മുതൽ ഇന്ത്യൻ വിപണിയെ സേവിക്കുന്നു. ദുബായിയെ 9 ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 167 പ്രതിവാര വിമാന സർവീസുകൾ നിലവിൽ എയർലൈൻ നടത്തുന്നുണ്ട്. ടൂറിസം കുതിച്ചുചാട്ടത്തോടെ 2024 ൽ ദുബായിൽ  3.14 ദശലക്ഷം റെക്കോർഡ് സന്ദർശകരെത്തി. ഈ ഒഴുക്കിന്റെ ഏറ്റവും വലിയ പങ്ക് ഇന്ത്യയുടേതാണ്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഒരുപോലെ ശ്രദ്ധേയമാണ്. 2023 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 54.2 ബില്യൻ ഡോളറിലെത്തി. ഇന്ത്യയുമായുള്ള ദുബായിയുടെ വ്യാപാരം 2019-ൽ 36.7 ബില്യൻ ഡോളറിൽ നിന്ന് 2023-ൽ 45.4 ബില്യൻ ഡോളറായി ഉയർന്നു. ഇത് ഇരു മേഖലകളും തമ്മിലുള്ള വർധിച്ചുവരുന്ന സാമ്പത്തിക ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്നു.വ്യാപാരം, ടൂറിസം, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം വികസിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ യുഎഇ-ഇന്ത്യ ബന്ധം തുടർച്ചയായി ശക്തിപ്പെടുത്തുന്നതിൽ ഷെയ്ഖ് ഹംദാന്റെ സന്ദർശനം നിർണായകമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.