ദുബായ് : ബ്രാൻഡ് ഫിനാൻസിന്റെ ‘ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024’ റിപ്പോർട്ടിൽ ദുബായ് മധ്യപൂർവദേശത്തേയും ആഫ്രിക്കയിലെയും മികച്ച നഗരം. എല്ലാ പ്രധാന പ്രകടന സൂചകങ്ങളിലും വിഭാഗങ്ങളിലും അസാധാരണമായ പ്രകടനം കാഴ്ചവച്ച് തുടർച്ചയായ രണ്ടാം വർഷവും മികച്ച നഗരമെന്ന പദവി നിലനിർത്തി.
യഥാക്രമം ആറ് മുതൽ പത്ത് വരെ റാങ്കിലുള്ള സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി, സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം തുടങ്ങിയ പ്രമുഖ ആഗോള നഗരങ്ങളെയാണ് ദുബായ് മറികടന്നത്. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ദുബായുടെ വിജയത്തിന് പിന്നിലെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു.
മേഖലകളിലുടനീളമുള്ള ആഗോള മത്സരക്ഷമതാ റാങ്കിങ്ങിൽ എമിറേറ്റ് ക്രമാനുഗതമായി മുന്നേറുന്നു. ദുബായ് ഈ വർഷം സൂചികയിൽ നാല് സ്ഥാനങ്ങൾ കയറി, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ നഗര ബ്രാൻഡായി റാങ്ക് ചെയ്യുന്നു. ആഗോളതലത്തിൽ പ്രശസ്തിയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തി. 2023-ൽ ദുബായ് ഏഴാം സ്ഥാനത്തായിരുന്നു. സിഡ്‌നിയും ലണ്ടനുമാണ് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും. പ്രാദേശിക തൊഴിൽ അവസരങ്ങളും വിദൂര ജോലികളും പരിഗണിച്ച് ദുബായ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ലണ്ടനെ മറികടന്ന് ആഗോള പ്രാധാന്യമുള്ള രണ്ടാമത്തെ മികച്ച നഗരമായി ദുബായ് അംഗീകരിക്കപ്പെട്ടു. ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ, രാജ്യാന്തര വ്യാപാര കേന്ദ്രമെന്ന നിലയിൽ തന്ത്രപരമായ പങ്ക്, ലോകോത്തര ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ, കിഴക്കും പടിഞ്ഞാറും പാലം നൽകുന്ന അനുകൂലമായ സ്ഥാനം എന്നിവ താമസക്കാർക്കും ബിസിനസുകാർക്കും ആഗോള നിക്ഷേപകർക്കും ദുബായിയെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.