Breaking News

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി ഷാർജ ഇന്ത്യൻ സ്‌കൂൾ

ഷാർജ : പുതിയ അധ്യയന വർഷം ആരംഭിച്ച് യുഎഇയിലെ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി. കളിച്ചും ചിരിച്ചും ചിണുങ്ങിയും ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകൾക്ക് ആദ്യ ദിനം നവ്യാനുഭവമായി.ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് വിഭാഗത്തിൽ (ജുവൈസ) അയ്യായിരത്തിലേറെ കുട്ടികളാണ് പഠിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ പി.കെ റെജി, നസീർ കുനിയിൽ, ബദ്രിയ ഇബ്രാഹിം, മുഹമ്മദ് അമീൻ, ജീവ് മാധവൻ, ഷൈലജ രവി, ദീപ്തി ടോംസി, ആശ രവീന്ദ്രൻ നായർ എന്നിവർ ചേർന്ന് മധുരം നൽകിയും ആശംസകൾ നേർന്നും കുട്ടികളെ സ്വീകരിച്ചു.
കുട്ടികളുടെ സുരക്ഷയോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടെ ആഹ്ളാദപ്രദമായ പഠനാന്തരീക്ഷമാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. തുടർന്ന് കലാപരിപാടികളും അരങ്ങേറി. സൂപ്പർ വൈസർമാർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.