Kerala

വളർത്തുനായ കണ്ടെത്തി , കളിക്കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം

മൂന്നാർ : ദിവസങ്ങളായി കണ്ണീരൊലിപ്പിപ്പിച്ച് തിരഞ്ഞുനടന്ന തന്റെ കളിക്കൂട്ടുകാരിയെ കുവി ഒടുവിൽ എട്ടാം ദിവസം കണ്ടെത്തി. പെട്ടിമുടി ദുരന്തസ്ഥലത്തിന് നാലു കിലോമീറ്റർ താഴെ പുഴയിൽ നിന്ന്. കുവി എന്ന നായയെ പിന്തുടർന്ന രക്ഷാപ്രവർത്തകർ ധനു എന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു.
നായയുടെ സ്‌നേഹത്തിന് മുമ്പിൽ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും കണ്ണ് നനഞ്ഞു. ദുരന്തമുണ്ടായതിന്റെ പിറ്റേന്നു മുതൽ കുവി എന്ന നായ സ്ഥലത്തുനിന്ന് മാറിയിരുന്നില്ല. ഇന്നലെ ദുരന്തം നടന്ന സ്ഥലത്തു നിന്ന് നാലു കിലോമീറ്റർ താഴെ നായ മണം പിടിച്ചു നടക്കുന്നതും മാറാത്തതും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നായയെ പിന്തുടർന്നു. കുവി മണത്തെത്തിയ പുഴയിലെ പാലത്തിൽ തങ്ങിനിന്ന മരത്തടിയിൽ തങ്ങിനിവ ചപ്പുചവറുകൾക്കിടയിൽ ഒരു കുഞ്ഞു കൈ കണ്ടെത്തി. മരത്തിലൂടെ ഇറങ്ങിച്ചെന്ന രക്ഷാപ്രവർത്തകർ ചപ്പുചവറുകൾ നീക്കിയപ്പോൾ ലഭിച്ചത് ധനുവിന്റെ മൃതശരീരം. കുട്ടിയെ കണ്ടെത്തിയെങ്കിലും പുഴയോരത്തു നിന്ന് പോകാൻ നായ തയ്യാറായിരുന്നില്ല.
തിരച്ചിലിന്റെ എട്ടാംദിവസമായ വെള്ളിയാഴ്ചയാണ് ധനുഷ്‌കയെന്ന രണ്ട് വയസുകാരിയുടെ മൃതദേഹം  കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലെ വളർത്തുനായയാണ് കുവി. കുട്ടിയുടെ മുത്തശി കറുപ്പായി മാത്രമാണ് കുടുംബത്തിൽ ഇനി ശേഷിക്കുന്നത്.
അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും കണ്ടെത്താനുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.