Home

ഒടുവില്‍ മനുഷ്യത്വം ഉണര്‍ന്നു ; കോവിഷീല്‍ഡ് വാക്സിന്‍ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. മാനുഷിക പരിഗണ നവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല വ്യക്തമാക്കി

ന്യൂഡല്‍ഹി : പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്സിന്‍ വില കുറച്ചു.മേയ് ഒന്നു മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭി ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില ഉയര്‍ത്തിയത്. ഇതിനനെതിരെ കനത്ത പ്രതിഷേധം തന്നെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വില കുറക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ബന്ധിതരായത്.

ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. മാനുഷിക പരിഗണ നവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല വ്യക്തമാക്കി. ‘മനുഷത്വപരമായ സമീപന ത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സീന്റെ വില ഡോസിന് 400 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചതായി അറിയിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകള്‍ ലാഭിക്കാന്‍ കാരണമാകും. കൂടുതല്‍ വാക്‌സിനേഷനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കു ന്നതിനും കാരണമാകും’ പൂനവാല ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന അതേ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കണമെന്നാണ് സംസ്ഥാ നങ്ങളുടെ ആവശ്യം.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വാക്സിന്‍ ഡോസുകളുടെ വിലയില്‍ മാത്രമാണ് മാറ്റമുള്ളത്. സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ, കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു നേര ത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള കോവിഡ് വാക്‌സീനുകള്‍ക്ക് പല വില എന്നതിന്റെ ‘അടിസ്ഥാനവും യുക്തിയും’ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോവിഷീല്‍ഡും കോവാക്‌സീനും കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു നല്‍കും, കോവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക്, സ്വകാര്യ വിപണിയില്‍ 600 രൂപ. കോവാക്‌സീന് സംസ്ഥാനങ്ങള്‍ക്ക് 600 രൂപ, സ്വകാര്യ വിപണിയില്‍ 1200 രൂപ. ഈ മൂന്നു തരം വിലയുടെ കാരണങ്ങളാണ് രണ്ടു ദിവസത്തിനകം കേന്ദ്രം കോടതിയോടു പറയേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്സിന്‍ വില കുറച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു.

യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാരുകള്‍ക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ന്യായമായ വിലയിലാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് സിറം ഇന്‍സിറ്റിയൂട്ട് നേരത്തെ നല്‍കിയ വിശദീകരണം.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.