കേരളത്തിൽ കോവിഡ് ബാധിതര്‍ ഉയരുന്നു: 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്.

Also read:  ചായക്കട അഥവാ ചായക്കട (തൃക്കാക്കര സ്‌ക്കെച്ചസ്)

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also read:  ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി കൊയ്തത് വന്‍നേട്ടം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 4734 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,903 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,502 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 37,539 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Also read:  ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related ARTICLES

യുഎഇ പൊതുമാപ്പ്: ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി

അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍

Read More »

റിയാദ് സീസണിൽ ഇന്ന് മുതൽ ഒമ്പത് ഇന്ത്യൻ ആഘോഷരാവുകൾ

റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസണിലെ ഈ വർഷത്തെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സാംസ്കാരികോത്സവത്തിന് തുടക്കമാകും. ഇനി ഒമ്പത് രാത്രികളിൽ

Read More »

ഖത്തർ ചേംബർ അംഗത്വ ഫീസ് 50 ശതമാനം കുറയ്ക്കും: സ്വകാര്യ മേഖലയ്ക്ക് ആശ്വാസം

ദോഹ : സ്വകാര്യമേഖലയിലെ വാണിജ്യ നിയന്ത്രണ മന്ത്രാലയമായ ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ-താനി പ്രഖ്യാപിച്ചതനുസരിച്ച്, അംഗത്വ ഫീസ് ഉടൻ കുറയ്ക്കും. ഈ നീക്കം പ്രവാസികൾ ഉൾപ്പെടെ

Read More »

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ഈണം 2024’ സംഘടിപ്പിച്ചു.

റിയാദ് : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ

Read More »

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »

POPULAR ARTICLES