Home

‘ഐ ലവ് യു സ്നേഹപ്രകടനം, പോക്സോ കുറ്റമല്ല ‘ ; യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ വെറുതെ വിട്ടു

മുംബൈ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാ ണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ വെറുതെ വിട്ടു.

സംഭവം നടന്ന സ്ഥലത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും ഇരയായ 17കാരിയുടെയും അമ്മയു ടെയും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ മൊഴി അനുസരിച്ച് സം ഭവ ദിവസം പ്രതി പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞു. എന്നാല്‍ ഇരയെ പ്രതി ആവര്‍ത്തിച്ച് പിന്തുടരുകയും ഐ ലവ് യു പറയുകയും ചെയ്തതായി ഇര പരാതിപ്പെട്ടിട്ടില്ല.

അതിനാല്‍ ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല. ഇരയുടെ മാന്യതയെ അപമാനിക്കുന്നതിന് തുല്യമായ ഒരു പ്രവൃത്തി കുറ്റാരോപിതന്‍ ചെ യ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് ഏതെ ങ്കിലും വിധത്തില്‍ പെരുമാറിയിട്ടുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടില്ല എന്ന് സ്പെഷ്യല്‍ ജഡ്ജി കല്‍പന പാ ട്ടീല്‍ ഉത്തരവില്‍ പറഞ്ഞു.

2016 ഫെബ്രുവരി ഏഴിന് പെണ്‍കുട്ടി പ്രദേശത്തെ പൊതുകുളിമുറിയിലേയ്ക്ക് പോകവേ പ്രതി പെണ്‍കുട്ടി യെ പിന്തുടരുകയും ഐ ലവ് യൂ എന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെ ത്തി അമ്മയെ വിവരം അറിയിച്ചു. നേരത്തെയും പ്രതി തന്നെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും അയാള്‍ ത ന്നെ നോക്കി നില്‍ക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അത് അവഗണിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

അമ്മയുടെയും മകളുടെയും മൊഴികളില്‍ വൈരുദ്ധ്യം

പ്രതി മകളെ കണ്ണിറുക്കി കാണിച്ചിരുന്നുവെന്നും പ്രതിയുടെ ബ ന്ധു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ കോട തിയെ അറിയിച്ചു. എന്നാല്‍ തനിക്ക് നേരെ പ്രതി കണ്ണിറു ക്കിയ ത് സംബന്ധിച്ച് പെണ്‍കുട്ടിക്ക് കോടതിയില്‍ പരാമര്‍ശിച്ചില്ല. സംഭവം നടന്നതായി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അമ്മയും പറയുന്ന സ്ഥലങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി നി രീക്ഷിച്ചു. വീടിന് സമീപത്തെ കുളി മുറിയില്‍ വച്ചാണ് സംഭവം നടന്നതെന്ന് അമ്മ പറയുമ്പോള്‍ മറ്റൊരു കുളിമുറിയില്‍ പോയതായാണ് പെ ണ്‍കുട്ടി പറഞ്ഞത്. കൃത്യമായ തെളിവുകള്‍ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.