Breaking News

സി.പി.ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന്‌ ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്‌) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളും  മന്ത്രിമാരുമായ എം എം മണി(ഉടുമ്പൻചോല ), ടി പി രാമകൃഷ്‌ണൻ (പേരാമ്പ്ര), സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ പി രാജീവ്‌ (കളമശ്ശേരി), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്‌.  ഇവരെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ   എന്നിവരും ജനവിധി തേടുന്നുണ്ട്‌. കലാകാരൻമാരായ മുകേഷും (കൊല്ലം) ദലിമയും (അരൂർ) , അസ്‌ഥിരോഗ വിദഗ്‌ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര) ഡോക്‌ടറായ ഡോ. സുജിത്ത് വിജയനും (ചവറ) മത്സരരംഗത്തുണ്ട്‌.
വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു.ഇതിൽ 4 പേർ 30 വയസിന്‌ താഴെയുള്ളവരാണ്‌.  കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.ജെയ്‌ക്‌ സി തോമസ്‌ (പുതുപ്പള്ളി), സച്ചിൻദേവ്‌ (ബാലുശേരി), ലിന്റോ ജോസ്‌ (തിരുവമ്പാടി), പി മിഥുന (വണ്ടൂർ)എന്നിവർ 30 വയസിന്‌ താഴെയുള്ളവരാണ്‌. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന്‌ മുകളിൽ വയസുള്ള  24 പേരുമാണ്‌ മത്സരിക്കുന്നത്‌. 42 പേർ ബിരുദധാരികളാണ്‌. 28 പേർ അഭിഭാഷകരാണ്‌. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ്‌ ബിരുദംനേടി ഡോക്‌ടർമാരായി പ്രാക്‌ടീസ്‌ ചെയ്യുന്ന 2 പേരും സ്‌ഥാനാർഥികളായുണ്ട്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.