ഐഷയുടെ ഫോണ്‍ കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പോലീസ് പരിശോധി ക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയി ച്ചില്ലെന്നും ഫോണ്‍ ന മ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ഐഷ സുല്‍ത്താന
കവരത്തി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴി കളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷെയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഐഷയുടെ ഫോണ്‍ കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പോലീസ് പരിശോധിക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടു ക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ഐഷ സുല്‍ത്താന കുറ്റപ്പെടുത്തി. ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനു വദിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഉപാധികളോടെയാണ് ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഷ യുടെ സാമ്പത്തിക ഇടപാടുകളില്‍ പൊരുത്ത ക്കേടുണ്ടെന്ന് കവരത്തി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യദ്രോഹ കേസില്‍ ഐഷയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പൊലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതി നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍, കേസില്‍ ഐഷ സുല്‍ത്താന യ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും രാജ്യവിരുദ്ധ നീക്കത്തിനാണ് ഐഷ പദ്ധതിയിട്ടതെ ന്നും അഡ്മിനിസ്‌ട്രേഷന്‍ വാദിച്ചു.
എന്നാല്‍. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഐഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനില്‍ ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐഷ ക്രിമനിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കരുതുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ആയതിനാല്‍ കേസിന്റെ മെറിറ്റിലേക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നുണ്ടായ വിജയം ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുമെന്ന് ഐഷ സുല്‍ത്താന പ്രതികരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.