ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരമാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ്
കൊച്ചി : അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം ദുരുപയോഗപ്പെടുത്തുന്നതി നെ വിമര്‍ശിച്ച് പ്രമുഖ സുപ്രീം കോടതി അഭി ഭാഷകന്‍ കാളീശ്വരം രാജ്. ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അഭിപ്രായസ്വാതന്ത്ര്യം അടിച്ച മര്‍ത്തുന്നതിന്റെ ഉദാഹരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അദ്ദേ ഹം പറഞ്ഞു. സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് സുപ്രധാന കേസുകളിലെ വിധി ചൂണ്ടിക്കാട്ടി യാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ചുമത്തിയ രാജ്യദ്രോഹ കുറ്റം നിലനി ല്‍ക്കില്ലെന്ന് അദ്ദേഹം പറയുന്നത്.
1962ലെ കേദാര്‍നാഥ് സിങ് കേസില്‍ ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്ക്കെതിരായ കേസ് നിലനി ല്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യ ദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആയിഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല.
അതെസമയം 1962ല്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, മാറിയ സാഹ ചര്യത്തില്‍ 124എ വകുപ്പ് നിലനിര്‍ത്തണോയെന്ന് ഗൗവമായ പരിശോധന വേണം. ബ്രിട്ടന്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി. അമേരിക്ക, കാനഡ, ന്യൂസില ന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തി. മാറിയ കാലത്തിന് അനുസൃതമായി ഇന്ത്യയിലും രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം. കോടതിക്ക് അകത്തും പുറത്തും അ തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം. എല്ലാ നിയമപോരാട്ടവും രാഷ്ട്രീയ മായ പോരാട്ടം കൂടി യാണ്. എന്തിനെയും ഏതിനെയും രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പി ക്കാന്‍ അതുമാത്രമാണ് പോംവഴി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.