വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 20 21ഫെബ്രുവരിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്
ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡിജിപിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. തമിഴ്നാട്ടിലെ മുന്‍ സ്പെഷല്‍ ഡിജിപി രാജേ ഷ് ദാസിനെയാണ് വില്ലുപുരം കോട തി ശിക്ഷിച്ചത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാ നത്തു നിന്നു മാറ്റിയിരുന്നു. 20 21ഫെബ്രുവരിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.
അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേ യാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് ദാസ് കാറില്‍വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നായി രുന്നു പരാതി. ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ദാസിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണ ത്തിന് ഉത്തരവിട്ടിരുന്നു. നി യമസഭാ തെരഞ്ഞടുപ്പില്‍ ഡിഎംകെ ഇത് പ്രചാരണ ആയുധമാക്കുകയും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ദാസിന് ശിക്ഷ വാങ്ങി നല്‍കുമെന്ന് എംകെ സ്റ്റാലിന്‍ അന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ ‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് സ്‌പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയി ലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതി വ്. എന്നാല്‍ സ്‌പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാ ന്‍ ആവശ്യപ്പെട്ടു. കാറിനുള്ളില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥയുടെ പരാതി.
അടുത്ത സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്ന് വനിതാ ഓഫിസര്‍ ചെന്നൈയി ലെത്തി ഡിജിപി ജെകെ ത്രിപാ ഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.