Home

ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കും : മുഖ്യമന്ത്രി

ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും. ആഗോളതല ത്തില്‍ പ്രമുഖ സ്ഥാപനമായി ഐബിഎസ് ഉയര്‍ന്നത് കേരളം നിക്ഷേപ സൗഹാര്‍ദമാണെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍. 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും. ആഗോളതലത്തില്‍ പ്രമുഖ സ്ഥാപനമാ യി ഐബിഎസ് ഉയര്‍ന്നത് കേരളം നിക്ഷേപ സൗഹാര്‍ദമാണെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയറിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് കേരളത്തിലുള്ളത്. സേവന, ഐടി മേഖലകളിലെ വ്യവസാ യങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. ആറു വര്‍ഷത്തിനി ടെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 3900 ആയി. ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്ററുകളും സ്ഥാപിച്ചും ഗ്രാന്റുകളും സീ ഡ് ഫണ്ടിങ്ങും നല്‍കിയും കോര്‍പസ് ഫണ്ട് സ്ഥാപിച്ചുമാണ് വളര്‍ച്ച കൈവരിക്കാനായത്. 55 ജീവന ക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച ഐബിഎസ് ഇന്ന് മൂവായിരത്തഞ്ഞൂറിലധികം ജീവനക്കാരു മായി ആഗോളതലത്തിലേക്ക് വളര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐബിഎസ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ്, മുകേഷ് മേത്ത (ബ്ലാക്ക് സ്റ്റോണ്‍), അര്‍മിന്‍ മെയര്‍ (ബോയ്ഡന്‍), ഡോ. ഗോട്ടല്‍മാന്‍ (ലുഫ്താന്‍സ കാര്‍ഗോ), ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.