ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാ ണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധന യിലാണ് വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായ ത് കണ്ടെത്തിയത്.
വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കു ന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരു വാഭരണ കമ്മിഷണര്‍ എസ്.അജിത്കുമാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.മാലയുടെ തൂക്കം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറായിരുന്നു മാല വഴിപാടായി നല്‍കിയിരുന്നത്. കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുമതലയേ റ്റത്. ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃത രുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യ ത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ദേവസ്വം വിജിലന്‍സിനും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് എസ്പി പി. ബിജോയ് പറഞ്ഞു. അ ടുത്ത ദിവസം ക്ഷേത്രത്തില്‍ എത്തി തെളി വുകള്‍ ശേഖരിക്കുമെന്ന് കമ്മിഷണര്‍ എസ്. അജിത് കുമാര്‍ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതായി ദേവസ്വം ബോര്‍ഡ് പ്രസി ഡന്റ് എന്‍. വാസു പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.