Breaking News

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ട്: റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. ഹെ​ന്‍ലി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് 2024ലെ ​അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഏ​ഴ് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 52ാം സ്ഥാ​ന​ത്തേ​ക്കാ​ണ് സു​ൽ​ത്താ​നേ​റ്റ് ഉ​യ​ർ​ന്ന​ത്. ഈ ​വ​ര്‍ഷം ആ​ദ്യ പ​കു​തി​യി​ല്‍ 58ാം സ്ഥാ​ന​ത്തും ക​ഴി​ഞ്ഞ വ​ര്‍ഷം 65ലും ​ആ​യി​രു​ന്നു ഒ​മാ​ൻ. നി​ല​വി​ലെ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ക്ക് 55 രാ​ഷ്ട്ര​ങ്ങ​ളി​ല്‍ വി​സ ര​ഹി​ത യാ​ത്ര​യോ ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ സേ​വ​ന​മോ ല​ഭി​ക്കും. ഒ​മാ​നി പാ​സ്‌​പോ​ര്‍ട്ട് ഉ​ള്ള​വ​ര്‍ക്ക് ബ്രൂ​ണെ, കൊ​ളം​ബി​യ, ഡൊ​മി​നി​ക, ഇ​ക്വ​ഡോ​ര്‍, ഈ​ജി​പ്ത്, ജോ​ര്‍ജി​യ, അ​ല്‍ബേ​നി​യ, ബ​ര്‍ബ​ഡോ​സ്, ബെ​ലാ​റ​സ്, ബോ​ട്ട്‌​സ്വാ​ന, ഹൈ​തി, ഹോ​ങ്കോ​ങ്, ഇ​റാ​ന്‍, ജോ​ര്‍ഡ​ന്‍, ഖ​സാ​കി​സ്താ​ന്‍, കി​ര്‍ഗി​സ്താ​ന്‍, ലെ​ബ​ന​ന്‍ മ​ലേ​ഷ്യ, മൗ​റീ​ഷ്യ​സ്, ഫി​ലി​പ്പൈ​ന്‍സ്, പാ​കി​സ്താ​ന്‍, സെ​ര്‍ബി​യ, ത​ജീ​കി​സ്താ​ന്‍, യു​ക്ര​യ്ന്‍ തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളി​ല്‍ വി​സ ഇ​ല്ലാ​തെ യാ​ത്ര ന​ട​ത്താ​നാ​കും. ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എ​യ​ര്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​സോ​സി​യേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക ഡാ​റ്റ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്കി​ങ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മേ​ഖ​ല​യി​ൽ യു.​എ.​ഇ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഖ​ത്ത​റും കു​വൈ​ത്തും 50 റാ​ങ്കു​ക​ള്‍ക്കു​ള്ളി​ലാ​ണ്.
സിം​ഗ​പ്പൂ​ര്‍ പാ​സ്‌​പോ​ര്‍ട്ടാ​ണ് ഒ​ന്നാ​മ​ത്. 195 രാ​ജ്യ​ങ്ങ​ളി​ല്‍ സിം​ഗ​പൂ​ര്‍ പാ​സ്‌​പോ​ര്‍ട്ടി​ന് വി​സ ഇ​ല്ലാ​തെ സ​ഞ്ച​രി​ക്കാം. 192 രാ​ജ്യ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​സ്‌​പോ​ര്‍ട്ടു​മാ​യി ഫ്രാ​ന്‍സ്, ഇ​റ്റ​ലി, ജ​ര്‍മ​നി, സ്‌​പെ​യി​ന്‍, ജ​പ്പാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഓ​സ്ട്രി​യ, ഫി​ന്‍ലാ​ന്റ്, ഐ​ര്‍ലാ​ന്റ്, ല​ക്‌​സം​ബ​ര്‍ഗ്, സൗ​ത്ത് കൊ​റി​യ, സ്വീ​ഡ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ 19 വ​ര്‍ഷ​മാ​യി ഹെ​ന്‍ലി പാ​സ്‌​പോ​ര്‍ട്ട് ഇ​ന്‍ഡെ​ക്‌​സ് ലോ​ക​ത്തി​ലെ പാ​സ്‌​പോ​ര്‍ട്ടു​ക​ളെ പ​ട്ടി​ക​പ്പെ​ടു​ത്താ​റു​ണ്ട്. 199 പാ​സ്‌​പോ​ര്‍ട്ടു​ക​ളും 227 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.