പി കെ സജിത് കുമാർ.
ഇന്ന് സാമ്പത്തിക വിശകലനത്തിൽ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നത് സംബന്ധിച്ചു കഴിഞ്ഞ ദിവസം വന്ന ആശയകുഴപ്പത്തെ സംബന്ധിച്ചു വിശദീകരണം നൽകുകയാണ്.
ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഇൻകം ടാക്സ്
വകുപ്പ് നടപടി എടുക്കുന്നത് ? ..ഐ ബി എം സി ഡിറക്ടറും സി ഇ ഓ യുമായ സജിത്ത് കുമാർ വിശദീകരിക്കുന്നു..
” ഓരോ കോർട്ടർ കഴിയുമ്പോഴും ഇന്ത്യയിൽ ടാക്സ് ഫയലിംഗിന്റെ തിരക്കുകളാണ് ..ജൂലൈ കോർട്ടറിലും ടാക്സ് ഫയലിംഗിന്റെ കാര്യങ്ങളിലായിരുന്നു കൂടുതൽ ചർച്ച..ഇത്തവണ പ്രവാസികളുടെ ഇടയിലും ഇതേസംബന്ധിച്ച ചർച്ച ഉയർന്ന് വന്നിട്ടുണ്ട്..എൻ ർ ഐസ് അവരവരുടെ ഇന്ത്യക്കു പുറത്തുള്ള ഏത് രാജ്യങ്ങളിൽ നിന്നുള്ള ഇൻകം റിപ്പോർട്ട് ചെയ്തിരിക്കണം അഥവാ ടാക്സ് ഫയൽ ചെയ്തിരിക്കണം..
രാജ്യം വിടുന്നതിനു മുൻപ് എല്ലാ ഇന്ത്യൻ പൗരന്മാരും ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നുള്ള ഒരു കാര്യത്തിൽ ആണ് എല്ലാവര്ക്കും ഒരു സംശയം വന്നത്..പ്രവാസികളുടെ ഇടയിൽ ഈ ഒരു സംശയം കൂടുതലായി വന്നിരുന്നു. ഓഗസ്റ്റ് ഇരുപതാം തീയതി സി ബി ടി ടി ഡയറക്റ്റ് ആയും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയും അതിനു വ്യക്തമായ ഒരു ക്ലാരിഫിക്കേഷൻ നൽകിയിട്ടുണ്ട്.രാജ്യം വിടുന്നതിനു മുൻപ് എല്ലാ ഇന്ത്യൻ പൗരന്മാരും ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നത് വസ്തുതാപരമായി തെറ്റാണ്..
ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യകതി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ വരുത്തുകയും കേസിന്റെ അന്വേഷണത്തിന് അയാളുടെ സാനിധ്യം ആവശ്യമായി വരുകയാണെങ്കിൽ മാത്രം അവർ ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
അത്കൊണ്ട് തന്നെ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്ന ആശങ്ക വേണ്ട”
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.