Home

ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധം; ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു ; കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ ബിഷപ്പ് മടങ്ങിപ്പോയി

കൊച്ചി: ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമത വിഭാഗം രംഗത്തെത്തിയതോടെ കൊ ച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷം. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെ ത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടു വില്‍ കുര്‍ബാന നടത്താനാകാ തെ ബിഷപ്പ് മടങ്ങിപ്പോയി. ബസീലക്കയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വരെ പൊലീസ് തടഞ്ഞത് ഉന്തും തള്ളുമുണ്ടാക്കി. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഘര്‍ഷം.

ബിഷപ്പിനെ ഗേറ്റ് പൂട്ടിയിട്ട് തടയുകയായിരുന്നു.ഏകീകൃത കുര്‍ബാനക്ക് ഒരു തരത്തിലും അനുവദിക്കി ല്ലെന്ന നിലപാടിലാണ് വിമതപക്ഷം. ഇതിനിടെ ബസലിക്കയിലെ ക സേരകള്‍ ഒരു വിഭാഗം വലിച്ചെറി ഞ്ഞു. മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിച്ചു. ഇതോടെ കുര്‍ബാന ഉപേക്ഷിച്ച് അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു.

ബസിലിക്കക്ക് മുമ്പില്‍ തമ്പടിച്ചിരുന്ന പോലീസ് സംഘം ബിഷപ്പിനെ അകത്തേക്ക് കടത്തിവിടാന്‍ ശ്രമി ച്ചെങ്കിലും വിഫലമായി. ബിഷപ്പിന് സുരക്ഷയൊരുക്കാന്‍ ഔദ്യോഗിക പക്ഷവും പുറത്തുണ്ടായിരുന്നു വെങ്കിലും സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ബിഷപ്പ് മടങ്ങിപ്പോവുകയായിരുന്നു. ഏകീകൃത കുര്‍ബാനക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമതപക്ഷം.

ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്ന പരിഹാരത്തിന് ഇന്ന ലെ മെത്രാന്‍ സമിതി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ പരിഹാരം കാണാനായിരുന്നില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.