Kerala

എ ഐ ക്യാമറ ഇടപാടില്‍ വന്‍ അഴിമതി; എസ്ആര്‍ഐടിക്ക് ഊരാളുങ്കലുമായി ബന്ധം, എല്ലാം കണ്ണൂരിലെ കറക്ക് കമ്പനി: വി ഡി സതീശന്‍

കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എഐ ക്യാമറക്കും, കെ ഫോ ണിനും പിന്നില്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശന്‍ ആ രോപിച്ചു

തിരുവനന്തപുരം : എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദൂരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ കെല്‍ട്രോണ്‍ നല്‍കിയ മറുപടി അവ്യക്ത മാണെന്നും മന്ത്രി സഭാംഗങ്ങള്‍ക്ക് പോലും കരാര്‍ കമ്പനികളെ കുറിച്ച് അറിയില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.കണ്ണൂര്‍ കേന്ദ്രീകരി ച്ച് നടക്കുന്ന കറക്കുകമ്പനി കളാണ് എ ഐ ക്യാ മറക്കും, കെ ഫോണിനും പിന്നില്‍. ഊരാളുങ്കല്‍ സൊ സൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേ ക്കാണെന്നും സതീശന്‍ ആ രോപിച്ചു.

സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതു പോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം, അത് ഉള്ള കമ്പനികള്‍ ക്കല്ലേ ടെന്‍ഡര്‍ കൊടുക്കാ ന്‍ പാടുള്ളൂ എന്തായിരുന്നു ആ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ എസ്. ഐ.ആര്‍.ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത് തുടങ്ങിയ കാര്യ ങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

9 ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറക ള്‍ കിട്ടുമ്പോള്‍ എന്തിനാണ് ഇതിന്റെ ഘടകങ്ങള്‍ വാങ്ങി അ സംബിള്‍ ചെയ്തത് 232 കോടിയുടെ പദ്ധതി യില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എ ന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവെച്ചിരിക്കുക യാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ കെല്‍ട്രോണ്‍ പാര്‍ട്‌സായി വാങ്ങിയത് എന്തി നാണെന്ന് സര്‍ക്കാര്‍ വ്യ ക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.