Breaking News

എ.എന്‍. ഷംസീറിന്റെ ഭാര്യക്ക് പിന്‍വാതില്‍ നിയമനം ; കണ്ണൂര്‍ വിസിയുടെ വസതിയിലേക്ക് കെഎസ്‌യുക്കാര്‍ ഇരച്ചുകയറി

ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ വസതി കെ.എസ്.യു ഉപരോധിച്ചു. വിസിയുടെ വീട്ടിലേക്കാണ് രാവിലെ 11 മണിയോടെ കെഎസ്‌യു പ്രതിഷേധമാര്‍ച്ചുമായി എത്തിയത്

കണ്ണൂര്‍: എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ വസതി കെ.എസ്.യു ഉപരോധിച്ചു. വിസിയുടെ വീട്ടിലേക്കാണ് കെഎസ്‌യു പ്രതിഷേധമാര്‍ച്ചുമായി എ ത്തിയത്. പൊലീസിനെ മറികടന്ന് ഗേറ്റ് കടന്ന് അകത്ത് കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വീടിന്റെ മുന്‍വശത്ത് കുത്തിയിരുന്ന് വിസിയെ ഉപരോധിച്ചു. ഇവരെ നീക്കാന്‍ പൊലീസ് ശ്രമി ച്ചെങ്കിലും മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

എ എന്‍ ഷംസീറിന്റെ ഭാര്യ ഡോ. പി എം ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയിലെ മറ്റൊരു പദവിയിലേക്ക് അനധികൃതമായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുജിസി എച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റര്‍ ഡയറക്ടറുടെ സ്ഥിരം തസ്തിക യിലേക്ക് അഭിമുഖം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഡോ. പി എം ഷഹല ഉള്‍പ്പെടെ 30 പേരാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത്.

അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനുള്ള സര്‍വകലാശാല തിരുമാനം ഷംസീറിന്റെ ഭാര്യയെ പിന്‍വാതിലൂടെ നിയമക്കാനുള്ള നീക്കമാണെന്ന് സമരക്കാര്‍ ആരോപിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ നിയമനം നടത്തുന്നത് തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്ക ണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി സംഘടന നേരത്തെ പരാതി നല്‍കിയിരുന്നു.

കേരളത്തിലെ ഒരു സര്‍വ്വകലാശലയിലെ എച്ച്ആര്‍ഡി സെന്ററിലും സ്ഥിരം നിയമനം ഇല്ലെ ന്നിരിക്കെ കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന് സമരക്കാര്‍ ചോദിക്കുന്നു. കുസാറ്റ് അടക്കമുള്ള മറ്റ് സര്‍വകലാശാലകളില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്റര്‍വ്യൂവിന് ക്ഷണിക്കാറുള്ളൂ എന്നിരിക്കേ, കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.