News

എൻഐഎ വിളിപ്പിച്ചത്‌ സാക്ഷി മൊഴിയെടുക്കാൻ: മന്ത്രി കെ ടി ജലീൽ

ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ്‌ എൻഐഎ ആസ്ഥാനത്ത്‌ വിളിച്ചുവരുത്തിയതെന്ന്‌ മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ്‌ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തുനിന്ന്‌ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം
യുഎഇ കോൺസുലേറ്റ്‌ വഴി എത്തിയ മതഗ്രന്ഥങ്ങൾ മലപ്പുറത്ത്‌ വിതരണം ചെയ്യാൻ നൽകിയതു സംബന്ധിച്ചാണ്‌ മന്ത്രി എൻഐഎക്ക്‌ വിവരങ്ങൾ കൈമാറിയത്‌. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത്‌ ആരംഭിച്ച മൊഴിയെടുപ്പ്‌  വൈകീട്ട്‌ 3. 30 ഓടെ പൂർത്തിയായി. അഞ്ചോടെ മന്ത്രി എൻഐഎ ആസ്ഥാനത്തുനിന്ന്‌ മടങ്ങി.
ഡിവൈഎഎസ്‌പി രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മന്ത്രിയിൽനിന്ന്‌ മൊഴിയെടുത്തത്‌. കോൺസുലേറ്റിൽനിന്ന്‌ കൈമാറിയ ഖുറാൻ കോപ്പികൾ വിതരണത്തിന്‌ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്‌ ആരാഞ്ഞത്‌. മത ഗ്രന്ഥങ്ങളും റമദാൻ സക്കാത്തും കൈമാറുന്നതിന്റെ ഭാഗമായി കോൺസുലേറ്റുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങളും തേടി. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും  വിവരം ആരാഞ്ഞില്ല.
ഉച്ചയോടെ തന്നെ മൊഴിയെടുപ്പ്‌ പൂർത്തിയാക്കി. എന്നാൽ പലഭാഗത്തും പ്രതിഷേധത്തിന്റെ പേരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തതിനാൽ എൻഐഎ ആസ്ഥാനത്തുനിന്ന്‌ മന്ത്രിയുടെ മടക്കം വൈകി.  അഞ്ചോടെയാണ്‌ അദ്ദേഹം സ്വകാര്യ വാഹനത്തിൽ പൊലീസ്‌ അകമ്പടിയോടെ പുറത്തേക്ക്‌ പോയത്‌. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ എത്തി വിശ്രമിച്ച ശേഷം മലപ്പുറത്തേക്ക്‌ തിരിച്ചു.
കോൺഗ്രസ്‌, ബിജെപി നേതൃത്വം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റും വിവരങ്ങൾ തേടിയിരുന്നു. റംസാൻ കാലത്ത്‌ കോൺസുലേറ്റ്‌ ഖുറാൻ കോപ്പികൾ കൈമാറിയതിനെ നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിച്ച്‌ അന്വേഷണമാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം പരാതി നൽകിയിരുന്നത്‌. എന്നാൽ കെ ടി ജലീൽ നൽകിയ വിവരങ്ങൾ സാക്ഷിമൊഴിയായി രേഖപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലൊന്നും മന്ത്രി പ്രതിസ്ഥാനത്ത്‌ വരില്ലെന്ന്‌ വ്യക്തമായി.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.