രണ്ട് പേര് ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാ ണ് കൊലപാതകത്തിലേക്ക് നയിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന് എസ്ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്
ചെന്നൈ:പട്രോളിങിനിടെ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന പൊലീസ് സബ് ഇന്‍സ്പെക്ടറെ വെട്ടിക്കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍.പത്തും പതിനേഴും വയസു ള്ള കുട്ടികളാണ് പിടിയിലായത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന് എസ്.ഐ ഭൂമിനാ ഥ(50)നാണ് കൊല്ലപ്പെട്ടത്.
രണ്ട് പേര് ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാണ് കൊല പാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമി നാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു. പുതു ക്കോട്ട ജില്ലയിലേക്ക് കടന്ന പ്രതികളെ ഭൂമിനാഥന്‍ പിന്തുടര്ന്നു.സംഘത്തിലെ രണ്ടുപേരെ വെള്ളക്കെ ട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. ഇതിനിടയില്‍ മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പൊലീസെത്തുമ്പോള്‍ വെട്ടേറ്റ് മരിച്ചു കിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക സം ഘം രൂപവത്കരിച്ച് പൊലീസ് അന്വേ ഷണം ഊര്‍ജിതമാക്കുകയായിരുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് ത ന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.
എസ്ഐ ഭൂമിനാഥന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ സം സ്കരിച്ചു. കൊല്ലപ്പെട്ട ഭൂമിനാഥന്‍ ഭാര്യയും കോളേജ് വിദ്യാര്‍ഥിയായ മകനുമുണ്ട്. കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേ ഹം വ്യക്തമാക്കി.
പൊലീസുകാര്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങള്‍ കൊണ്ടു വരണമെന്ന് തമിഴ്നാട് ബി.ജെ.പി അധ്യ ക്ഷനും മുന്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറുമായ കെ.അണ്ണാമലൈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.