Home

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് നിര്‍ദേശം

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ വിജ്ഞാപനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭി ക്കണമെ ന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലി ച്ച് പരീക്ഷ നടത്തണമെന്ന് ഡയര്‍ക്ടര്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു. പരീക്ഷ നടത്തിപ്പുമായി ബ ന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഐ ടി പരീക്ഷ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നാണ് പ്രധാന നിര്‍ ദേശം. പരീക്ഷക്ക് കുട്ടികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങു മ്പോഴും കൈകള്‍ നന്നായി സാനിട്ടൈസ് ചെയ്യേണ്ടതാണ്, ഇതിനുള്ള സംവിധാനം ചീഫ് സൂപ്ര ണ്ടുമാര്‍ ഒരുക്കേണ്ടതാണ്. ഒരു ദിവസം ഒരു കമ്പ്യൂട്ടറില്‍ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷയ്ക്കി രുത്തേണ്ടതാണ്, പരീക്ഷാ സമയക്രമം ഓരോ വിദ്യാലയത്തിലും ഏപ്രില്‍ 28ന് മുന്നോടിയായി ത യ്യാറാക്കി വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടതാണ്, തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടികള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമാ യി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

    എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ 
പൊതു വിദ്യാഭ്യാസ ഡയര്‍ക്ടറുടെ വിജ്ഞാപനം

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.