Breaking News

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞവര്‍ഷം 99.26 ശതമാന മായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത്. 951 സര്‍ക്കാര്‍ സ്‌കൂളുകളും 1291 എ യ്ഡഡ് സ്‌കൂളുകളും 439 അണ്‍ എയ്ഡഡ് സ്‌കൂളുകളും പൂര്‍ണവിജയം നേടി. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ നല്‍കും

തിരുവനന്തപുരം : എസ്എസ്എല്‍സിക്ക് ഇത്തവണ 99.70 ശതമാനം വിജയം. പരീക്ഷാഫലം വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നതവി ജയ ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു . കഴിഞ്ഞവര്‍ഷം 99.26 ശതമാനമായിരു ന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫ ലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.44 ശതമാനം വര്‍ദ്ധനയാണുള്ളത്.

68,604 വിദ്യാര്‍ഥികള്‍ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. മലപ്പുറത്താണ് കൂടുതല്‍ ഫുള്‍ എ പ്ലസ് . 4856 പേര്‍ ഫുള്‍ എ പ്ലസ് നേടി. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശ തമാനമുള്ള റവന്യു ജില്ല. 99.94 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.41%.പാലാ മുവാറ്റുപ്പുഴ വിദ്യാഭ്യാ സ ജില്ലകളില്‍ 100 ശതമാനം വിജയമാണ്. 2581 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജുണ്‍ 7 മുതല്‍ 14 വരെ സേ പരീക്ഷ നടക്കും.

951 സര്‍ക്കാര്‍ സ്‌കൂളുകളും 1291 എയ്ഡഡ് സ്‌കൂളുകളും
439 അണ്‍ എയ്ഡഡ് സ്‌കൂളുകളും പൂര്‍ണവിജയം നേടി.
സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ നല്‍കും.

4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലര്‍ വിദ്യാര്‍ ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്‌കൂളുകളില്‍ 2,51,567ഉം അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 27,092 കുട്ടി കളുമാണ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥിക ളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.